പിഎസ്എല്‍വി 38 കുതിച്ചുയര്‍ന്നു; വിക്ഷേപിച്ചത് കാര്‍ട്ടോസാറ്റ്-2 അടക്കം 31 ഉപഗ്രങ്ങള്‍


ശ്രീഹരിക്കോട്ട: പിഎസ്എല്‍വി-38 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യയുടെ കാര്‍ട്ടോസാറ്റ്-2 ന് പുറമെ വിദേശരാജ്യങ്ങളുടേതുള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി 38 കുതിച്ചുയര്‍ന്നത്. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്ന് രാവിലെ 9.29 നാണ് വിക്ഷേപണം നടന്നത്.

ഭൗ​​മ​​നി​​രീ​​ക്ഷ​​ണ​​ത്തി​​നു​​ള്ള കാ​​ർ​​ട്ടോ​​സാ​​റ്റ് -ര​​ണ്ടും, 30 നാ​​നോ ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ളു​​മാ​​ണ് ഐഎ​​സ്​​ആ​​ർഒ ഒ​​റ്റ​​വി​​ക്ഷേ​​പ​​ണ​​ത്തി​​ൽ ഭ്ര​​മ​​ണ​​പ​​ഥ​​ത്തി​​ലെ​​ത്തി​​ക്കു​​ന്ന​​ത്. വി​​ക്ഷേ​​പ​​ണ​​ത്തി​​നു​​ള്ള കൗ​​ണ്ട്ഡൗ​​ൺ വ്യാ​​ഴാ​​ഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്ക്  ​​ആ​​രം​​ഭി​​ച്ചിരുന്നു.


712 കിലോ ഭാരമുള്ള കാര്‍ട്ടോസാറ്റ് 2ഇ കാര്‍ട്ടോസാറ്റ് പരമ്പരയിലെ ഇന്ത്യ വിക്ഷേപിക്കുന്ന ആറാമത്തെ ഉപഗ്രഹമാണ്. വിദൂര സംവേദന സേവനങ്ങളാണ് ഇതിന്റെ മുഖ്യ ലക്ഷ്യം. ഒപ്പം ഭൗമ നിരീക്ഷത്തിനും ഇത് ഉപയോഗിക്കും. 30 നാനോ ഉപഗ്രഹങ്ങളില്‍ 29 എണ്ണവും വിദേശരാജ്യങ്ങളുടേതയാണ്. ഒന്ന് കന്യാകുമാരി നൂറുള്‍ ഇസ്​​​ലാം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചതാണ്.  15 കി​​ലോ ഭാ​​ര​​മു​​ള്ള നി​​യു​​സാ​​റ്റാ​​ണ് ക​​ന്യാ​​കു​​മാ​​രി ജി​​ല്ല​​യി​​ലെ ത​​ക്ക​​ല നൂ​​റു​​ൽ ഇ​​സ്​​​ലാം യൂ​​ണി​​വേ​​ഴ്സി​​റ്റിയിലെ യുവശാസ്ത്രജ്ഞര്‍ രൂപകല്‍പ്പന ചെയ്തത്.

ബ്രിട്ടന്‍, അമേരിക്ക, ഓ​​സ്ട്രി​​യ, ബെ​​ൽ​​ജി​​യം, ചി​​ലി, ചെ​​ക്ക് റി​​പ്പ​​ബ്ലി​​ക്, ഫി​​ൻ​​ലാ​​ൻ​​ഡ്, ഫ്രാ​​ൻ​​സ്, ജ​​ർ​​മ​​നി, ഇ​​റ്റ​​ലി, ജ​​പ്പാ​​ൻ, ലാ​​ത്​​​വി​​യ, ലി​​ത്വാ​​നി​​യ, സ്​​​ലോ​​വാ​​ക്യ തുടങ്ങിയ രാ​​ജ്യ​​ങ്ങ​​ളു​​ടെ 29 നാ​​നോ ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ളാണ് വിക്ഷേപിച്ചിരിക്കുന്നത്. 30 ചെറുഉപഗ്രഹങ്ങള്‍ക്കെല്ലാം കൂടി 243 കിലോഭാരമാണുള്ളത്.

ക​​ഴി​​ഞ്ഞ ഫെ​​ബ്രു​​വ​​രി​​യി​​ൽ ഒ​​റ്റ​​വി​​ക്ഷേ​​പ​​ണ​​ത്തി​​ൽ 104 ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ൾ ഭ്ര​​മ​​ണ​​പ​​ഥ​​ത്തി​​ലെ​​ത്തി​​ച്ച്​ ഐഎ​​സ്ആ​​ർഒ ലോ​​ക റെ​​ക്കോ​​ഡ് സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top