ദക്ഷിണേഷ്യക്കാരല്ലാത്ത ജീവനക്കാരോട് വിവേചനം; ഇന്‍ഫോസിസിനെതിരെ യുഎസ് ജില്ലാ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു

പ്രതീകാത്മക ചിത്രം

ബാംഗ്ലൂര്‍: ദക്ഷിണേഷ്യക്കാരല്ലാത്തവരോട് വിവേചനം കാണിക്കുന്നു എന്നാരോപിച്ച് ഇന്‍ഫോസിസിനെതിരെ കേസ് ഫയല്‍ ചെയ്തു. കമ്പനിയിലെ ഉദ്യോഗസ്ഥനായ എറിന്‍ ഗ്രീനാണ് ടെക്‌സസിലെ യുഎസ് ജില്ലാ കോടതിയില്‍ ജൂണ്‍ 19ന് കേസ് ഫയല്‍ ചെയ്തത്. കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ വാസുദേവ് നായിക്, ബിനോദ് ഹംപാപൂര്‍ എന്നിവര്‍ക്കെതിരെയാണ് വംശീയ വിവേചനമാരോപിച്ച് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

വംശീയത, ദേശീയത എന്നിവയുടെ പേരില്‍ ദക്ഷിണേഷ്യക്കാരോട് വിവേചനപരമായി പെരുമാറിയതായി ഹര്‍ജിയില്‍ പറയുന്നുണ്ട്. പരാതി നല്‍കിയതിനെ തുടര്‍ന്ന് എറിന്റെ ജോലി നഷ്ടപ്പെട്ടിരുന്നു. ഒരു തരത്തിലുള്ള നടപടികളും അനൂകുല്യങ്ങളും നല്‍കാതെയാണ് പിരിച്ചുവിടുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ സ്വദേശിവത്ക്കരണം നടത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് ഇന്‍ഫോസിസിനെതിരെ ഇങ്ങനെയൊരു പരാതി ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അമേരിക്കകാരായ 10,000 ജീവനക്കാരെ നിയമിക്കുമെന്ന് ഇന്‍ഫോസിസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ഈ വിവേചന നടപടി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top