ഉരച്ചും വളച്ചും തീയില്‍ വച്ചും പരീക്ഷണങ്ങള്‍ വൈറല്‍, വണ്‍ പ്ലസ് 5ന് കുലുക്കമില്ല; മുബൈയില്‍ വച്ച് ഫോണ്‍ അവതരിപ്പിക്കുന്നത് തല്‍സമയം കാണാം

വണ്‍ പ്ലസ് 5

കഴിഞ്ഞ ദിവസം ആഗോള വിപണിയില്‍ അവതരിപ്പിച്ച വണ്‍ പ്ലസ് 5നെ പല വിധ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്ന വീഡിയോകള്‍ യുടൂബില്‍ വൈറലാവുകയാണ്. അസാമാന്യ കോണ്‍ഫിഗറേഷനുകളുമായി അവതരിച്ച ഫോണ്‍ കരുത്തിലും മികവിലും മുമ്പനാണ്. ആപ്പിള്‍ ഐഫോണ്‍ 7 പോലും മുട്ടുകുത്തുന്ന ക്യാമറയും ഹാര്‍ഡ്‌വെയര്‍ സ്‌പെസിഫിക്കേഷനുകളും അത്ഭുതത്തോടെയാണ് ലോകം നോക്കിക്കാണുന്നത്.

വെറും 7.25 മില്ലീമീറ്റര്‍ കനവും 153 ഗ്രാം മാത്രം കനവുമുള്ള ഫോണില്‍ 2.5ഡി 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുമുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 835 എന്ന കരുത്തനായ പ്രൊസസ്സറാണ് വണ്‍പ്ലസ് 5ന്റെ ജീവന്‍. 20 മെഗാ പിക്‌സല്‍ ഇരട്ട ക്യാമറകളും മുന്നില്‍ 16 മെഗാ പിക്‌സല്‍ ക്യാമറയും ഡിഎസ്എല്‍ആര്‍ നിലവാരത്തില്‍ ചിത്രങ്ങളെടുക്കാന്‍ സഹായിക്കും. 38,000 രൂപയ്ക്കടുത്താണ് വില.

ലക്ഷക്കണക്കിന് ആളുകളാണ് ചൈനയില്‍ മാത്രം ഫോണ്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്. ആമസോണില്‍ ഇന്ത്യയിലെ വില്‍പന ഇന്ന് ആരംഭിക്കും. ഐഫോണിനേയും പിക്‌സലിനെയും സാംസങ്ങ് എസ്8 നേയുമാണ് പ്രത്യക്ഷത്തില്‍ വണ്‍ പ്ലസ് വെല്ലുവിളിക്കുന്നതെങ്കിലും ലോകമെമ്പാടുമുള്ള ടെക് കമ്പനികളെല്ലാം വണ്‍ പ്ലസിനെ വെല്ലാന്‍ ഇനിയൊരു മോഡല്‍ ഇറക്കണമെന്ന ഉത്തരവാദിത്തത്തലുമാണ്.

ഒരു വശത്ത് മികവും കരുത്തും അളക്കുന്ന പരീക്ഷണങ്ങള്‍ തകര്‍ക്കുമ്പോള്‍ ഇന്ത്യയില്‍ ഇപ്പോള്‍ ഫോണ്‍ അവതരിപ്പിക്കുകയാണ്. ഫോണിന്റെ പിന്നണിയിലുള്ളവര്‍ ഫോണന്റെ മികവുകള്‍ ഓരോന്നായി അവതരിപ്പിക്കുന്നു. ചടങ്ങ് തത്സമയം കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top