പനി പ്രതിരോധിക്കാന്‍ തീവ്രയജ്ഞവുമായി തിരുവനന്തപുരം നഗരസഭ; മൊബൈല്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു

തിരുവനന്തപുരം: ജില്ലയിലെ പനി നിയന്ത്രിക്കാന്‍ തീവ്രയജ്ഞ പരിപാടിയുമായി തിരുവനന്തപുരം നഗരസഭ.പനി പ്രതിരോധിക്കാന്‍ മൊബൈല്‍ ക്ലിനിക് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേകയോഗവും ചേര്‍ന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പനിബാധിതരുടെ എണ്ണം തിരുവനന്തപുരം ജില്ലയില്‍ റെക്കോര്‍ഡ് റെക്കോര്‍ഡ് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് പനി നിയന്ത്രിക്കാന്‍ തീവ്രയജ്ഞവുമായി നഗരസഭ അധികൃതര്‍ രംഗത്തെത്തിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ പനിയെ നിയന്ത്രണ വിധേയമാക്കാനാണ് ലക്ഷ്യമിടുന്നത്.

പനി പ്രതിരോധിക്കാന്‍ മൊബൈല്‍ ക്ലിനിക് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ഇതിനായി അഞ്ച് ഡോക്ടര്‍മാരേയും പത്ത് നേഴ്‌സുമാരേയും നിയമിക്കുമെന്നും നഗരസഭാ മേയര്‍ വികെ പ്രശാന്ത് പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ കടുംബശ്രീ പ്രവര്‍ത്തകരെ ഏകോപിപ്പിക്കാനാണ് നഗരസഭയുടെ തീരുമാനം.

നഗരസഭാ ശുചീകരണത്തിന്റെ എല്ലാ വാര്‍ഡുകളിലും കൊതുക് ഉറവിട നശീകരണം കുടുംബശ്രീ വളന്റിയര്‍മാരെ ഏല്‍പ്പിക്കണമെന്നും നഗരസഭ തീരുമാനിച്ചിട്ടുണ്ട്. കക്ഷി രാഷ്ട്രീയ ജാതി ഭേദമന്യേ പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നാണ് നഗരസഭാ അധികൃതരുടെ ആവശ്യ

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top