special page

ചാമ്പ്യന്‍സ് ട്രോഫി നേട്ടം രാഷ്ട്രീയവല്‍ക്കരിച്ച് വിലകുറഞ്ഞ കളി കളിച്ച് പാകിസ്താന്‍; വിജയത്തെ ഒളിയമ്പാക്കി പാക് സൈന്യം

ഇന്നലെ നടന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ ഇന്ത്യയുടെ തോല്‍വി രാഷ്ട്രീയ ആയുധമാക്കി വിലകുറഞ്ഞ കളി കളിച്ച് പാകിസ്താന്‍. പാക് ടീമിനുളള അഭിനന്ദനമായിട്ട് പാക് സൈനിക വക്താവാണ് ചില രാഷ്ട്രീയ ഉന്നം വച്ചുള്ള പ്രസ്താവനകള്‍ ഇന്ത്യയെ ലക്ഷ്യം വച്ച് തൊടുത്തിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് സൈന്യത്തിന്റെ പ്രതികരണം.

പാക് സൈനിക തലവന്‍ ഖമര്‍ ബജ്‌വ സൈനിക വ്യക്താവിന്റെ ട്വീറ്റിലൂടെ പാക് ടീമിന് അഭിനന്ദന സന്ദേശമയച്ചു. ടീമിലുള്ള എല്ലാവരേയും സൗജന്യമായി ഉംറയ്ക്ക് കൊണ്ടുപോകാമെന്നും അദ്ദേഹം ജയിച്ചതിനുള്ള സമ്മാനമെന്നോണം അറിയിച്ചു.

ബലൂചിസ്താനില്‍ നിന്നുള്ള പാക് വിജയാഘോഷ ചിത്രങ്ങളോടൊപ്പം കുറിച്ചിരിക്കുന്നത് ബലൂചിസ്താനെ ഓര്‍ത്ത് ആരും ആശങ്കപ്പെടേണ്ട എന്നാണ്. ഇതും ഇന്ത്യയ്ക്കുള്ള രാഷ്ട്രീയ ഒളിയമ്പാണ്. ഇതുകൂടാതെ ശ്രീനഗറിന്‍നിന്നുള്ള പാക് വിജയാഘോഷ വീഡിയോയും പാക് സൈനിക വക്താവ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top