പുതുവൈപ്പ് പൊലീസ് അതിക്രമം: ഡിജിപി സെന്‍കുമാര്‍ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: പുതുവൈപ്പ് ജനകീയ സമരത്തിനെതിരെ നടന്ന പൊലീസ് നടപടിയില്‍ ഡിജിപി ടിപി സെന്‍കുമാര്‍ റിപ്പോര്‍ട്ട് തേടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

പൊലീസ് നടപടിയെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കൊച്ചി സിറ്റിപൊലീസ് കമ്മീഷണര്‍ എംപി ദിനേശിനോട് ഡിജിപി ആവശ്യപ്പെട്ടിരിക്കുന്നത്. എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പൊലീസ് നടപടി വന്‍വിവാദമായ പശ്ചാത്തലത്തിലാണ് സെന്‍കുമാര്‍ ഇടപെട്ടിരിക്കുന്നത്.

ഈ മാസം 17, 19 തീയതികളിലാണ് സമരക്കാര്‍ക്കെതിരെ പൊലീസ് ക്രൂരമായ രീതിയില്‍ പെരുമാറിയത്. പുതുവൈപ്പില്‍ ഐഒസി പ്ലാന്റ് നിര്‍മിക്കുന്നതിനെതിരെ നടത്തുന്ന സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സമരക്കാര്‍ നഗരത്തിലെത്തി പ്രതിഷേധം നടത്തിയിരുന്നു. സമരക്കാരെ ലാത്തിച്ചാര്‍ജ്ജിലൂടെയാണ് പൊലീസ് നേരിട്ടത്. ഡിസിപി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു അതിക്രമം. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം 19നും സമരക്കാരെ പൊലീസ് ക്രൂരമായ മര്‍ദ്ദനമുറകളോടെ നേരിട്ടു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകള്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top