“താനിപ്പോള്‍ കൂട്ടിലല്ല, സ്ഥാനമാറ്റത്തിന്റെ കാര്യവും കാരണവും പിന്നീട് വ്യക്തമാക്കും”: ജേക്കബ് തോമസ്

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസ് ഐഎംജി ഡയറക്ടറായി ചുമതലയേറ്റു. വിജിലന്‍സ് ഡയറക്ടറായിരിക്കെ അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസ് രണ്ട് മാസത്തിന് ശേഷമാണ് ജോലിയില്‍ പ്രവേശിക്കുന്നത്. ജോലിയില്‍ തിരികെയെത്തുന്ന ജേക്കബ് തോമസിനെ ഐഎംജി ഡയറക്ടറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്ന് രാവിലെയാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്.

ഐഎംജി ഡയറക്ടര്‍ സ്ഥാനം കേഡര്‍ പദവിയായി ഉയര്‍ത്തിയാണ് ഡിജിപിയായ ജേക്കബ് തോമസിന് നിയമനം നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷമാണ് കാലാവധി.

താനിപ്പോള്‍ കൂട്ടിലല്ലെന്നും സ്ഥാനമാറ്റത്തിന്റെകാരണത്തെ കുറിച്ച് ഉടന്‍ വ്യക്തമാക്കുമെന്നും ചുമതലയേറ്റ ശേഷം അദ്ദേഹം പറഞ്ഞു. മാറ്റിയതിന്റെ കാരണം താനാണോ സര്‍ക്കാരാണോ ആദ്യം പറയുന്നതെന്ന് നോക്കാം. പുതിയ പുസ്തകത്തില്‍ ഇക്കാര്യം ഉണ്ടാകും. അദ്ദേഹം വ്യക്തമാക്കി.

ക്രമസമാധാനത്തില്‍ ഒരു മാനേജ്‌മെന്റ് ഉണ്ടങ്കില്‍ അത് ഐഎംജിയിലാണെന്ന് ജേക്കബ് തോമസ് അഭിപ്രായപ്പെട്ടു. ഒരു റോഡിന്റെ ഇവരുവശങ്ങളിലുമായാണ് ഐഎംജിയും വിജിലന്‍സ് ആസ്ഥാനവും. പ്രതിപക്ഷത്തെയല്ല ജനപക്ഷത്തെയാണ് താന്‍ ശ്രദ്ധിക്കുന്നത്. അദ്ദേഹം പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top