ഓഗസ്റ്റ് പതിനാലിനകം ആധാരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം

ദില്ലി: 1950 മുതലുള്ള ആധാരങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. ഓഗസ്റ്റ് 14നകം ആധാരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാനാണു നിര്‍ദ്ദേശം. ആധാറുമായി ബന്ധിപ്പിക്കാത്ത വസ്തുക്കള്‍ ബിനാമി ഇടപാടായി കണക്കാക്കും. ആധാറിനു പുറമേ പാന്‍കാര്‍ഡുമായും ആധാരങ്ങള്‍ ബന്ധിപ്പിക്കണം.

എല്ലാ ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഡിസംബര്‍ 30ന് മുന്‍പ് എല്ലാ ബാങ്ക് അക്കൗണ്ടുകളും അധാറുമായി ബന്ധിപ്പിക്കണം, അല്ലാത്ത പക്ഷം അവ അസാധുവാകും. ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനും ആധാര്‍ നിര്‍ബന്ധമാണ്.

പാന്‍കാര്‍ഡിന് അപേക്ഷിക്കുന്നതിനും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും ജൂലൈ മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സുപ്രിം കോടതി ഉത്തരവിന് തൊട്ടുപിന്നാലെയാണ് പുതിയ നിര്‍ദ്ദേശം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top