ഐഎസില്‍ ചേര്‍ന്ന പാലക്കാട് സ്വദേശി കൊല്ലപ്പെട്ടതായി സ്ഥിരീകരണം; മൃതദേഹത്തിന്റെ ചിത്രമടക്കമുള്ള വാട്ട്സാപ്പ് സന്ദേശം കുടുംബത്തിന് ലഭിച്ചു

കാസര്‍ഗോഡ്: ഐഎസില്‍ ചേര്‍ന്ന മലയാളി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പാലക്കാട് സ്വദേശി സജീര്‍ മംഗലശ്ശേരി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ചിത്രമടക്കമുള്ള വാട്ട്‌സാപ്പ് സന്ദേശം കുടുംബത്തിന് ലഭിച്ചു.

കാസര്‍ഗോഡ് പടന്നയിലെ പൊതുപ്രവര്‍ത്തകനാണ് സന്ദേശം ലഭിച്ചിരിക്കുന്നത്. സജീര്‍ മരിച്ചതായി നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും സ്ഥിരീകരണം ലഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സജീറിന്റെ മൃതദേഹത്തിന്റെ ചിത്രമടക്കമുള്ള സന്ദേശമാണ് കുടുംബത്തിന് ലഭിച്ചിരിക്കുന്നത്.

ഐഎസിലേക്ക് കേരളത്തില്‍ നിന്നും റിക്രൂട്ട് ചെയ്‌യതിന്റെ മുഖ്യകണ്ണിയെന്നു പൊലീസ് സംശയിക്കുന്നയാളാണ് പാലക്കാട് സ്വദേശി സജീര്‍ മംഗലശ്ശേരി.കേരളത്തില്‍ നിന്നും 21 പേരാണ് ഐസ് കേന്ദ്രങ്ങളിലെത്തിയത്. ഇതില്‍ സജീറിന്റെ മരണത്തോടെ നാല് പേര്‍ കൊല്ലപ്പെട്ടതായി പൊലീസും എന്‍ഐഎയും സ്ഥിരീകരിച്ചു.

ഐഎസിലേക്ക് ചേര്‍ന്ന മലയാളിളുടെ വിവരം സംബന്ധിച്ച് നേരത്തേും വാട്ട്‌സാപ്പ്, ടെലഗ്രാം സന്ദേശങ്ങള്‍ കുടുംബത്തിന് ലഭിച്ചിരുന്നു. നേരത്തെ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച ഹഫീസുദ്ദിന്റെ പേരില്‍ അഫ്ഗാന്‍ ടെലിഗ്രാം ഐഡിയില്‍ നിന്നാണ് വിവരം ലഭിച്ചത്. ഐഎസില്‍ ചേര്‍ന്ന മലയാളികളെ കുറിച്ചുള്ള ദേശീയ അന്വേഷണം ഏജന്‍സിയുടെ അന്വേഷമം പുരോഗമിക്കുന്നതിനിടെയാണ് പുതിയ വിവരം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top