കേരളം പനിച്ച് വിറക്കുമ്പോഴും ആരോഗ്യ മന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന് രമേശ് ചെന്നിത്തല

കോഴിക്കോട്: കേരളം പനിച്ച് വിറക്കുമ്പോഴും ആരോഗ്യ മന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പനിമരണം തടയുന്നതില്‍ ആരോഗ്യവകുപ്പ് പൂര്‍ണ പരാജയമാണെന്നും രമേശ് ചെന്നിത്തല കോഴിക്കോട് പറഞ്ഞു.

ആരോഗ്യമന്ത്രിയും വകുപ്പും ജനങ്ങളെ പേടിപ്പെടുത്തുകയാണ്. കേരളത്തില്‍ വിവധ തരത്തിലുള്ള പനി ബാധിച്ച് നിരവധി പേര്‍ മരിച്ചെങ്കിലും ഇതുവരെ ഈ പ്രശ്‌നത്തിന്റെ ഭീകരത മനസ്സിലാക്കാത്തത് ആരോഗ്യമന്ത്രി മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മഴക്കാല രോഗങ്ങള്‍ തടയുന്നതിനുള്ള പ്രവര്‍ത്തന്ങ്ങള്‍ സാധാരണയായി ജനവുരിയില്‍ തന്നെ ആരംഭിക്കേണ്ടതാണ്. ഈ വിഷയം നിരവധി തവണ വ്യക്തമായി തന്നെ പ്രതിപക്ഷം അവതരിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ അവഗണിച്ചതിന്റെ പരിണിത ഫലങ്ങളാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം ആക്ഷേപമുന്നയിച്ചു. പനി ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ധനസഹായം നല്‍കണമെന്നും കൂരാച്ചുണ്ടില്‍ സൗജന്യ റേഷന്‍ നല്‍കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ പല ആശുപത്രികളിലും ആവശ്യത്തിന് സൗകര്യങ്ങള്‍ പോലുമില്ല. ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പോലും പനി വന്ന് കിടക്കേണ്ട ഭീകരമായ അവസ്ഥയാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top