മോട്ടോയുടെ ബഡ്ജറ്റ് ഫോണ്‍ ‘മോട്ടോ സി പ്ലസ്’ ഇന്ന് വിപണയിലെത്തുന്നു

മോട്ടോ സി പ്ലസ്‌

ലെനോവ മോട്ടോയുടെ ബഡ്ജറ്റ് ഫോണ്‍ മോട്ടോ സി പ്ലസ് ജൂണ്‍ 19ന് വിപണിയിലെത്തുന്നു. 6,999 രൂപയെന്ന മിതമായ നിരക്കില്‍ പുറത്തിറങ്ങുന്ന ഫോണ്‍ ലക്ഷ്യമിട്ടിരിക്കുന്നത് സാധാരണക്കാരായ ഇന്ത്യന്‍ ഉപഭോക്താക്കളെയാണ്. ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റായ ഫ്ലിപ്പ്കാര്‍ട്ടില്‍ മാത്രമായിരിക്കും ഫോണ്‍ ലഭ്യമാകുക.

5 ഇഞ്ച് എച്ച്ഡി (720*1280) ഡിസ്‌പ്ലേ, 16 ജിബി സ്‌റ്റോറേജിനൊപ്പം മീഡിയാട്ടെക്ക് MT6737 പ്രോസസറും, 2 ജിബി റാമുമാണ് ഫോണിലുള്ളത്. 8 എംപി റിയര്‍ ക്യാമറയും,2 എംപി ഫ്രണ്ട് ക്യാമറയുമായി എത്തുന്ന മോട്ടോ സി സീരീസില്‍ 4000 എംഎച്ച് ബാറ്ററിയായിരിക്കുമുള്ളത്. ആന്‍ഡ്രോയിഡ് 7.0 നൂഗട്ടിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

മോട്ടോ സി സീരിസ് മോഡലിന്റെ അടിസ്ഥാന പതിപ്പായ സ്റ്റാന്‍ഡേര്‍ഡും ഇതിനോടൊപ്പം വിപണയിലെത്തുന്നുണ്ട് 5,999 രൂപ മാത്രം വില വരുന്ന ഈ ഫോണില്‍ ഒരു ജിബി റാമും, അഞ്ച് എംപി ബാക്ക്, രണ്ട് എംപി ഫ്രണ്ട് ക്യാമറയുമുണ്ടായിരിക്കും ഉണ്ടാവുക. 2350 എംഎഎച്ച് ബാറ്ററിയുമായിട്ടായിരിക്കും മോട്ടോ സി സീരിസിന്റെ അടിസ്ഥാന പതിപ്പ് പുറത്തിറങ്ങുക.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top