കാടുകുലുക്കി വണ്‍ പ്ലസ് 5 എത്തുന്നു, ചൈനയില്‍ മാത്രം വെറും 4 ദിവസം കൊണ്ട് രജിസ്റ്റര്‍ ചെയ്തത് 4 ലക്ഷം പേര്‍; 8 ജിബി റാമിനൊപ്പം അതിശയിപ്പിക്കുന്ന മികവുകള്‍ വേറെ

വണ്‍ പ്ലസ് പുറത്തുവിട്ട ചിത്രം

സ്മാര്‍ട്ട് ഫോണ്‍ സൂപ്പര്‍ താരങ്ങളുടെ ഇടയിലേക്ക് വൈകിയെത്തിയ താരകമാണ് വണ്‍ പ്ലസ്. ആപ്പിളിനോട് പോലും നേരിട്ട് മുട്ടാനാകുന്ന ഗുണമേന്മ. കോണ്‍ഫിഗറേഷന്‍, സൗന്ദര്യ പൂര്‍ണത അങ്ങനെ വണ്‍ പ്ലസ് ഏതൊരു സ്മാര്‍ട്ട് ഫോണ്‍ മോഹിയുടേയും സ്വപ്‌നമാണ്.

വണ്‍ പ്ലസ് 5 ആണ് കമ്പനിയുടെ പുതിയ മോഡല്‍. ഫോണ്‍ വാങ്ങാനുള്ള ബുക്കിംഗ് തുടങ്ങിയത് കേവലം നാലുദിവസം മുമ്പ് മാത്രമാണ്. ഈ നാല് ദിവസത്തിനുള്ളില്‍ 4 ലക്ഷം പേരാണ് മൊബൈലിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത്രയും വില കൂടിയ ഒരു ഫോണിന് ഇത്രയും കൂടുതല്‍ ബുക്കിംഗ് ലഭിക്കുന്നത് ഇതാദ്യമാണ്. നാല് ദിവസം കൂടി ബുക്കിംഗ് തുടരും.

അസാമാന്യ കോണ്‍ഫിഗറേഷനാണ് ഫോണിനുള്ളത്. 8 ജിബി റാമും 256 ജിബി ആന്തരിക സംഭരണ ശേഷിയുമാണ് ഫോണിനുള്ളത്. 6 ജിബി റാമും 128 ജിബി ആന്തരിക സംഭരണ ശേഷിയുമുള്ള മറ്റൊരും വേരിയന്റുകൂടി ഫോണിനുണ്ടാകും. സ്‌നാപ് ഡ്രാഗണ്‍ 835 എന്ന മികച്ച പ്രൊസസ്സറാണ് ഫോണിലുള്ളത്. ക്വാല്‍കോം തന്നെ ഇത് സ്ഥിരീകരിക്കുന്നു. 3600 എംഎഎച്ച് ബാറ്ററിയാവും ഉള്‍പ്പെടുത്തുക. രണ്ട് പിന്‍ ക്യാമറകളും മറ്റ് മികച്ച ഫീച്ചേഴ്‌സുകളും ഫോണിലുണ്ടാകും.

ഈ മാസം 22നാണ് ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തുക. അമേരിക്കയിലും യൂറോപ്പിലും ചൈനയിലും ഉടനെതന്നെ ഫോണ്‍ വില്‍പനയാരംഭിക്കും. ഗൂഗിളിന്റെ പിക്‌സലിന് വണ്‍ പ്ലസ് 5 വന്‍ ഭീഷണിയാകുമെന്നുറപ്പ്. ഏകദേശം 38,000 രൂപയാകും ഇന്ത്യയില്‍ വില എന്ന് പ്രതീക്ഷിക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top