മമ്മി തകര്‍ന്നടിയാന്‍ കാരണം ടോം ക്രൂസ് ആണെന്ന് നിര്‍മാണ കമ്പനി; ചിത്രം മമ്മി പരമ്പരയിലെ ഏറ്റവും വലിയ ദുരന്തം

പ്രതീകാത്മക ചിത്രം

പുതിയ മമ്മി തകര്‍ത്തടിഞ്ഞതിന് കാരണം ചിത്രത്തിലെ നായകനായ ടോം ക്രൂസിന്റെ ഇടപെടല്‍ എന്ന് ആരോപണം. തിരക്കഥയില്‍ മുതല്‍ പോസ്റ്റ് പ്രൊഡക്ഷനിലും എഡിറ്റിംഗിലും വരെ നായക നടന്‍ കൈകടത്തി എന്നാണ് ഹോളിവുഡ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. വന്‍ വിജയം ലക്ഷ്യം വച്ച് യൂണിവേഴ്‌സല്‍ പുറത്തിറക്കിയ സിനിമ മുടക്കുമുതല്‍ പോലും കണ്ടെത്താനാവാതെ ഉഴലുകയാണ്.

തന്റെ വേഷത്തില്‍ കൈകടത്തി മാറ്റങ്ങള്‍ വരുത്താന്‍ ക്രൂസിന് നിര്‍മാണ കമ്പനിയായ യൂണിവേഴ്‌സല്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ അങ്ങനെ വരുത്തിയ മാറ്റങ്ങള്‍ വില്ലന്‍ കഥാപാത്രത്തിന്റെ പ്രാധാന്യം ഏറ്റവും കുറച്ചു. തുല്യ പ്രാധാന്യമുണ്ടായിരുന്ന വില്ലന്‍ കഥാപാത്രത്തിന് ചിത്രത്തില്‍ ഒരു സ്വാധീനവും ചെലുത്താനായില്ല.

ഡാര്‍ക് യൂണിവേഴ്‌സ് സീരിസിലാണ് മമ്മി പുറത്തിറങ്ങിയത്. ഹൊറര്‍ സിനിമകള്‍ പുറത്തിറക്കാനുദ്ദേശിച്ച് യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് തുടങ്ങിവച്ച സീരിസാണ് ഡാര്‍ക് യൂണിവേഴ്‌സ്. അതിലെ ആദ്യ ചിത്രമായിട്ടാണ് മമ്മി പുറത്തുവന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top