പരിശീലകന്റെ മുതലയുടെ വായില്‍ തലയിട്ടുള്ള പ്രകടനം; കടിച്ച് കുടഞ്ഞ് മുതല (വീഡിയോ)

വീഡിയോയില്‍നിന്നുള്ള ദൃശ്യം

വന്യമൃഗങ്ങളെ പരിശീലിപ്പിച്ച് സര്‍ക്കസ് അഭ്യാസങ്ങള്‍ ചെയ്യാന്‍ പഠിപ്പിക്കുന്നവര്‍ക്ക് സ്ഥിരം പരുക്കുകള്‍ ഏല്‍ക്കാറുണ്ട്. അതുകൊണ്ടുതന്നെ അത്തരം അഭ്യാസങ്ങള്‍ക്ക് ആരുമങ്ങനെ മുതിരാറുമില്ല. എന്നാല്‍ തായ്‌ലന്റ് ഇപ്പോഴും ഇത്തരം അഭ്യാസങ്ങള്‍ നിലനില്‍ക്കുന്ന നാടാണ്.

മുതലയുടെ വായില്‍ തല വച്ച ഒരു തായ്‌ലന്‍ഡ് പരിശീലകന്റം വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. മുതലയുടെ വായ തുറന്ന് അതിലേക്ക് തല വച്ചുകൊടുക്കുകയാണ് പരിശീലകന്‍. എന്നാന്‍ മുതല ആ തലയില്‍ കടിച്ചുപിടിച്ച് പരിശീലകനെ കുടഞ്ഞു.

നേരത്തെയും ഇയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട് ഇതേ കാരണത്താല്‍. ഇത്തവണ പരിശീലകന്റെ പരുക്ക് എത്രത്തോളം മാരകമാണെന്ന് പുറത്തറിഞ്ഞിട്ടില്ല. മുതലയേയും മറ്റും അഭ്യാസ പ്രകടനത്തിന് ഉപയോഗിക്കുന്നവര്‍ക്കെല്ലാം ഇതൊരു മുന്നറിയിപ്പാണെന്ന മട്ടില്‍ അന്തര്‍ദേശീയ മാധ്യമങ്ങളും വീഡിയോ ഏറ്റുപിടിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top