ലോക ഹോക്കി ലീഗ് ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ, സെമിയില്‍ ഇന്ന് പാകിസ്താനെ നേരിടും

ഫയല്‍ ചിത്രം

ലണ്ടന്‍ : ചാമ്പ്യന്‍സ്ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഓവലില്‍ ഏറ്റുമുട്ടുമ്പോള്‍,  അധികം ദൂരെയല്ലാതെ ലണ്ടനില്‍ ഹോക്കിയിലും ചിരവൈരികളായ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു. ലോക ഹോക്കി ലീഗ് സെമിഫൈനലിന്റെ ഗ്രൂപ്പ് ബി പോരാട്ടത്തിലാണ് അയല്‍ക്കാരുടെ മത്സരം. ഇന്ത്യന്‍സമയം വൈകിട്ട് 6.30നാണ് ഹോക്കിയിലെ ഇന്ത്യ-പാക് പോരാട്ടം.

ഹോക്കി ലീഗിലെ ആദ്യ മത്സരത്തില്‍ സ്കോട്ട്ലന്‍ഡിനെ 4-1ന് തകര്‍ത്താണ് ഇന്ത്യ ടൂര്‍ണമെന്റില്‍ തുടക്കം കുറിച്ചത്. രണ്ടാമത്തെ കളിയില്‍ കനഡയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. അതേസമയം ടൂര്‍ണമെന്റില്‍ കളിച്ച രണ്ട് മല്‍സരവും തോറ്റാണ് പാകിസ്താന്‍ ഇന്ത്യയെ നേരിടാനെത്തുന്നത്. കനഡയോട് എതിരില്ലാത്ത ആറ് ഗോളിനും,  നെതര്‍ലന്‍ഡ്സിനോട് എതിരില്ലാത്ത അഞ്ച് ഗോളിനുമായിരുന്നു പാകിസ്താന്റെ തോല്‍വി.

നിലവിലെ ലോകഹോക്കി റാങ്കിംഗില്‍ ഇന്ത്യ ആറാം സ്ഥാനത്തും, പാകിസ്താന്‍ 13 അം സ്ഥാനത്തുമാണ്. ടൂര്‍ണമെന്റില്‍ നിന്നും യോഗ്യത നേടുന്ന ടീം ഭുനേശ്വറില്‍ നടക്കുന്ന ഹോക്കി വേല്‍ഡ് ലീഗ് ഫൈനലില്‍ കളിക്കും.

അതേസമയം പാകിസ്താനെതിരായ മത്സരത്തില്‍ സമ്മര്‍ദ്ദമില്ലെന്നും,  മറ്റ് ടീമുകളെപ്പോലെ മാത്രമാണ് പാകിസ്താനെതിരായ മല്‍സരത്തെയും കാണുന്നതെന്ന് ഇന്ത്യന്‍ നായകന്‍  മന്‍പ്രീത് സിങ് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top