special page

ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ദില്ലിയിൽ; ലോട്ടറിയുടെ ചരക്ക് സേവന നികുതിയിൽ തീരുമാനമായേക്കും

പ്രതീകാത്മകചിത്രം

ദില്ലി : ചരക്കുസേവന നികുതി കൗൺസിൽ യോഗം ഇന്ന് ദില്ലിയിൽ ചേരും. ലോട്ടറിയുടെ ജിഎസ്ടി നികുതിയിൽ ഇന്ന് തീരുമാനമുണ്ടായേക്കും. ഇതടക്കം തര്‍ക്കം നിലനിൽക്കുന്നവയുടെ നികുതി തീരുമാനിക്കാൻ ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് തീരുമാനമെടുക്കും.

ലോട്ടറിക്ക് 28 ശതമാനം പരമാവധി നികുതി ചുമത്തണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. 18 ശതമാനം നിര്‍ദ്ദിഷ്ട നികുതിയുള്ള ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കിന്‍റെ നികുതി ഒഴിവാക്കണമെന്നും കേരളം ആവശ്യപ്പെടും.

ചരക്ക് നീക്കം അറിയാൻ കഴിയുന്ന ഇ-വേ ബില്ലുകൾ പൂര്‍ണതോതിൽ ജിഎസ്ടി ശൃംഖലയുമായി ബന്ധിപ്പിക്കുന്നത് നീളുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും. അതുവരെ ചെക്പോസ്റ്റുകൾ തുടരുമെന്ന നിലപാടിലാണ് കേരളം.

നികുതി കുറയുന്നതിന്‍റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് കിട്ടുന്നതിനായി നിലവിലുള്ളതും ജിഎസ്ടി നടപ്പാക്കുന്ന അടുത്തമാസം ഒന്നുമുതലുള്ള ഉത്പന്നങ്ങളുടെ എംആര്‍പിയും നികുതി നിരക്കുകളും പ്രസിദ്ധീകരിക്കണമെന്ന ആവശ്യവും ജിഎസ്ടി കൗൺസിൽ യോഗം ചര്‍ച്ച ചെയ്യും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top