special page

കക്കൂസ്; ഭരണകൂടം പ്രദര്‍ശിപ്പിക്കാന്‍ താല്‍പര്യപ്പെടാത്ത ഡോക്യുമെന്ററി, കണ്ണടയ്ക്കരുത് ഈ ചിത്രത്തിനുനേരെ

ഡോക്യുമെന്ററിയില്‍നിന്നുള്ള ദൃശ്യം

തോട്ടിപ്പണിക്കാരുടെ പച്ചയായ ജീവിതം തുറന്നുകാണിച്ച് ഡോക്യുമെന്ററി. എന്നാല്‍ ഇത് പ്രദര്‍ശിപ്പിക്കാന്‍ ഭരണകൂടം അനുവദിക്കുന്നില്ലെന്നാണ് സംവിധായിക പരാതിപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇന്റര്‍നെറ്റിലൂടെ പരമാവധി ആളുകളെ ഇത് കാണിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.

ദിവ്യ ഭാരതിയാണ് ഈ ഡോക്യുമെന്ററി സംവിധാനം ചെയ്തത്. തമിഴ്‌നാട്ടിലെ വിരുധുനഗറാണ് സംവിധായികയുടെ സ്വദേശം. 2015ല്‍ രണ്ട് തോട്ടിപ്പണിക്കാര്‍ വിഷവാതകം ശ്വസിച്ച് മരണപ്പെട്ടതാണ് ദിവ്യയെ ഇത്തരമൊരു ഡോക്യുമെന്ററിയിലേക്ക് നയിച്ചത്.

പൊലീസും മറ്റ് അധികൃതരും പല സ്ഥലങ്ങളിലും ഇതിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ചുവെന്നും ദിവ്യ പറയുന്നു. ഡല്‍ഹിയിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചു. അതും നടന്നില്ല. താന്‍ മാവോയിസ്റ്റാണോ എന്നുചോദിച്ചാണ് സര്‍ക്കാറിന്റെ അന്വേഷണ വിഭാഗം ഇത് തടഞ്ഞത്. സംവിധായിക വെളിപ്പെടുത്തുന്നു.

യുടൂബില്‍ മികച്ച പ്രതികരണം നേടാന്‍ ഡോക്യുമെന്ററിക്ക് ലഭിക്കുന്നുണ്ട്. കാണുമ്പോള്‍ അറപ്പുതോന്നുന്നുണ്ടെങ്കില്‍ അത് അനുഭവിക്കുന്ന മനുഷ്യരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കാനും അവര്‍ക്കൊപ്പം നിലകൊളളാനും ഈ ഡോക്യുമെന്ററി സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top