special page

അത്ഭുതത്തോടെയാണോ നോക്കുന്നത്, കുഴപ്പമില്ല പക്ഷേ ഒരിക്കല്‍ കൂടി നോക്കരുത്..! ; കൊച്ചി മെട്രോയിലെ ട്രാന്‍സ്‌ജെന്റര്‍ ജീവനക്കാരുടെ ധീരമായ പരസ്യം

കൊച്ചി: കൊച്ചി മെട്രോ റെയില്‍ പ്രധാനമന്ത്രി ഇന്ന് കേരളത്തിന് സമര്‍പ്പിച്ചു. സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ മെട്രോ ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ കേരളം വികസന മുന്നേറ്റത്തിന്റെ കാര്യത്തില്‍ രാജ്യത്തിന് മുന്നില്‍ ഒന്നുകൂടി തലയുയര്‍ത്തി.

മെട്രോയ്‌ക്കൊപ്പം കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഇടം നേടിയ വാര്‍ത്തയാണ് ഭിന്നലിംഗക്കാര്‍ക്ക് തൊഴില്‍ നല്‍കിയ കേരളത്തിന്റെ ചരിത്രപരമായ തീരുമാനവും. പുതുതായി മെട്രോയില്‍ ജോലിക്ക് നിയോഗിക്കപ്പെട്ടവരില്‍ 23 ഭിന്നലിംഗക്കാരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. പൊതുമേഖല സ്ഥാപനത്തില്‍ ഭിന്നലിംക്കാര്‍ക്ക് ജോലി നല്‍കിയ രാജ്യത്തെ തന്നെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. സമൂഹത്തില്‍നിന്ന് ആട്ടി അകറ്റപ്പെട്ട് ഭിക്ഷാടനവും ലൈംഗിക തൊഴിലും സ്വീകരിക്കാന്‍ നിര്‍ബ്ബന്ധിതരായിരുന്ന സാഹചര്യത്തില്‍ നിന്ന് ഭിന്നലിംഗക്കാരെ കൈപിടിച്ച് ഉയര്‍ത്തുന്ന സംസ്ഥാന സര്‍ക്കാര്‍ നീക്കത്തെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ വാനോളം പുകഴ്ത്തിക്കഴിഞ്ഞു.

ഇപ്പോഴിതാ കൊച്ചി മെട്രോയിലെ ട്രാന്‍സ്‌ജെന്റര്‍ ജീവനക്കാര്‍ക്ക് വേണ്ടി സര്‍ക്കാരിന്റെ പരസ്യവും ശ്രദ്ധേയനാവുകയാണ്. ട്രാന്‍സ്‌ജെന്റേഴ്‌സ് ജീവനക്കാരെ കാണുമ്പോള്‍ അത്ഭുതത്തോടെ നോക്കുന്നവരോടുള്ള ഉപദേശമായാണ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. അത്ഭുതം തോന്നുന്നത് സ്വാഭാവികമാണെന്നും പക്ഷേ സഹതാപത്തോടെയും വെറുപ്പോടെയും നോക്കരുതെന്നുമാണ് വീഡിയോ. മറ്റാരെയും നോക്കുന്നത് പോലെ തങ്ങളെയും നോക്കാമെന്നും പക്ഷേ വീണ്ടും ഒരിക്കല്‍ കൂടി അതേ അത്ഭുതത്തോടെ നോക്കരുതെന്നും വീഡിയോയില്‍ പറയുന്നുണ്ട്. കൊച്ചി മെട്രോയില്‍ ജോലി ലഭിച്ച ട്രാന്‍സ്‌ജെന്റേഴ്‌സ് തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. സംസ്ഥാന പബ്ലിക് റിലേഷന്‍ വകുപ്പാണ് വീഡിയോ പുറത്തിറക്കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top