special page

മദീന കിംഗ് ഫഹദ് കോംപ്ലക്‌സ് റജബ് മാസത്തില്‍ വിതരണം ചെയ്തത് എട്ട്‌ലക്ഷത്തിന് മുകളില്‍ ഗ്രന്ഥങ്ങള്‍

പ്രതീകാത്മക ചിത്രം

മദീന: മദീന കിംഗ് ഫഹദ് കോംപ്ളക്‌സ് കഴിഞ്ഞ റജബ് മാസത്തില്‍ വിതരണം ചെയ്തത് 8,10,580  വിശുദ്ധ ഖുര്‍ആന്‍ അടക്കമുള്ള വിവിധ ഗ്രന്ഥങ്ങളാണ്. വിവിധ രാജൃങ്ങളിലേക്കാണ് ഇവയത്രയും വിതരണം ചെയ്തത്. കോപ്‌ളക്‌സ് സ്ഥാപിച്ചത് മുതല്‍ ഇതുവരെയായി 128 മില്ല്യണ്‍ ഖുര്‍ആന്‍ പ്രതികള്‍ വിതരണം ചെയ്തിട്ടുണ്ട്.

വിശുദ്ധ ഖുര്‍ആന്‍ അച്ചടിക്കുന്ന മദീനയിലള്ള കിംഗ് ഫഹദ് കോംപ്‌ളക്‌സ് കഴിഞ്ഞ ഹിജ്‌റ മാസം റജബില്‍ വിതരണം ചെയ്തത് എട്ട് ലക്ഷത്തി പതിനയ്യായിരത്തി അഞ്ഞൂറ്റി എണ്‍പത്തി രണ്ട് വിശുദ്ധ ഖുര്‍ആന്‍ അടക്കമുള്ള വിവിധ ഗ്രന്ഥങ്ങളാണ്. വിശുദ്ധ ഖുര്‍ആന്‍, വിവിധ ഭാഷകളിലുള്ള ഖുര്‍ആന്റെ തര്‍ജ്ജിമകള്‍, വിവിധ ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍  തുടങ്ങിയവയാണ് വിതരണം ചെയ്തത്. വിവിധ രാജ്യങ്ങളിലേക്കാണ് ഇവയത്രയും വിതരണം ചെയ്തത്. വിവിധ ഗവണ്‍മെന്റ്, സ്വകാര്യ ഏജന്‍സികള്‍, ചാരിറ്റബിള്‍ സംഘടനകള്‍, വിദേശങ്ങളിലുള്ള സൗദി കോണ്‍സുലേറ്റുകള്‍, എംബസികള്‍ എന്നിവയിലുടെയാണ് ഗ്രന്ഥങ്ങള്‍ വിതരണം ചെയ്തിരിക്കുന്നു.

പ്രതിവര്‍ഷം പത്ത് മില്ല്യണോളം വിശുദ്ധ ഗ്രന്ഥങ്ങളാണ് ഇവിടെ നിന്നും പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1700-ഓളംപേര്‍ ജീവനക്കാരായുണ്ട്. വിശുദ്ധ ഖുര്‍ആന്റെ 55-ഓളം പരിഭാഷകള്‍ 39 ഭാഷകളില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നുണ്ട്. കോംപ്‌ളക്‌സിന്റെ വെബ് സൈറ്റിലും വിശുദ്ധ ഖുര്‍ആന്റെ അറബി ഭാഷയിലുള്ള പാരായണം, ഖുര്‍ആന്‍ ലിഖിതം  ചര്‍ച്ച് ചെയ്യുവാനുള്ള സൗകര്യം, വിശുദ്ധ ഖുര്‍ആന്റെ പുരാതന കാലത്തെ ചിത്രങ്ങള്‍ കാണുവാനുള്ള സൗകര്യം എന്നിവ ലഭ്യമാണ്. ഇതിനകം 128 മില്ല്യണ്‍ ഖുര്‍ആന്‍ പ്രതികള്‍ ഇവിടെ നിന്നും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top