പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല ദിനം പ്രതി മാറുന്ന സമ്പ്രദായം നിലവില്‍ വന്നു

പ്രതീകാത്മക ചിത്രം

ദില്ലി : പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല ദി​വ​സേ​ന പു​തു​ക്കി നി​ശ്ച​യി​ക്കു​ന്ന പൊ​തു​മേ​ഖ​ല എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ സം​വി​ധാ​നം ഇന്നുമുതല്‍ നി​ല​വി​ൽ ​വ​ന്നു. രാ​ജ്യ​​ത്തൊ​ട്ടാ​കെ ദി​വ​സ​വും രാ​വി​ലെ ആ​റി​നാ​ണ്​ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല തീ​രു​മാ​നി​ക്കു​ക.

ദി​നം​പ്ര​തി​യു​ള്ള വി​ല പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. എ​സ്.​എം.​എ​സ്​ വ​ഴി​യും ഇ​ന്ത്യ​ൻ ഒാ​യി​ൽ കോ​ർ​പ​റേ​ഷന്റെ മൊ​ബൈ​ൽ ആ​പ്പാ​യ Fuel@IOC വ​ഴി​യും ഒാ​രോ ദി​വ​സ​ത്തെ​യും വി​ല ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ല​ഭി​ക്കും. 92249-92249 എ​ന്ന ന​മ്പ​റി​ലേ​ക്ക്​ എ​സ്.​എം.​എ​സ്​ അ​യ​ച്ചാ​ലും അതതു ദിവസത്തെ വി​ല അ​റി​യാം.

എ​സ്.​എം.​എ​സ്​ ഫോ​ർ​മാ​റ്റ്​: RSP< SPACE >DEALER CODE. ഡീ​ല​ർ കോ​ഡ്​ ഒാ​രോ പെ​ട്രോ​ൾ പ​മ്പി​ലും പ്ര​ദ​ർ​ശി​പ്പി​ക്കും. ഒ​രു ന​ഗ​ര​ത്തി​ൽ​ത​ന്നെ വി​വി​ധ ക​മ്പ​നി​ക​ളു​ടെ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​യി​ൽ 15 ​പൈ​സ​യു​ടെ വ​രെ വ്യ​ത്യാ​സ​മു​ണ്ടാ​കും.

ദി​വ​സ​വും രാ​ത്രി എ​ട്ടുമണിയ്ക്ക് അ​ടു​ത്ത ദി​വ​സ​ത്തെ വി​ല ഒാ​രോ പ​മ്പു​ക​ളെ​യും അ​റി​യി​ക്കും. ഇ​ത​നു​സ​രി​ച്ച്​ പ​മ്പു​ക​ളി​ൽ വി​ല പു​തു​ക്കും.  സാങ്കേതികമായ സഹായങ്ങള്‍ക്കായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ 87 കണ്‍ട്രോള്‍ റൂമുകള്‍ രാജ്യമൊട്ടാകെ തുറന്നിട്ടുണ്ട്.

പുതിയ സമ്പ്രദായം നിലവില്‍ വരുന്നതോടെ, അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ലു​ണ്ടാ​കു​ന്ന നേ​രി​യ വി​ല​വ്യ​തി​യാ​നം​ പോ​ലും ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ഗു​ണ​ക​ര​മാ​യി അ​നു​ഭ​വ​പ്പെ​ടു​മെ​ന്നാ​ണ്​ കേന്ദ്രസർക്കാറി​ന്റെ അ​വ​കാ​ശ​വാ​ദം.

നേരത്തെ അതതുദിവസം അര്‍ധരാത്രി തന്നെ ഇന്ധന വില  പുതുക്കി പരിഷ്കരിക്കാനായിരുന്നു എണ്ണ കമ്പനികള്‍ തീരുമാനിച്ചത്. എന്നാല്‍ അര്‍ധരാത്രി തന്നെ ഇതു നടപ്പാക്കുന്നതിന് പ്രത്യേകം ജീവനക്കാരെ നിയമിക്കേണ്ടി വരുമെന്നും, ഇത് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുമെന്ന് ചൂണ്ടിക്കാട്ടി പെട്രോള്‍ പമ്പുടമകള്‍ സമരത്തിനൊരുങ്ങി. ഇതേത്തുടര്‍ന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പമ്പുടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് പെട്രോള്‍ വില പുതുക്കുന്നത് രാവിലെ ആറുമണിയായി നിശ്ചയിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top