പുള്ളിപ്പുലിയില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വളര്‍ത്തു നായ; ലേഡീസ് ഹോസ്റ്റലിലെ സുരക്ഷ ക്യാമറയില്‍ പതിഞ്ഞ പുള്ളിപ്പുലിയുടെ ദൃശ്യങ്ങള്‍


മുംബൈ: മുംബൈയിലെ വെറ്റിനറി കോളെജിലെ ലേഡീസ് ഹോസ്റ്റലിലെ സിസിടിവി ക്യമറയില്‍ പതിഞ്ഞത് പുള്ളിപ്പുലിയുടെ ദ്യശ്യങ്ങള്‍. ഹോസ്റ്റലിലേക്ക് അതിക്രമിച്ചു കടക്കുന്ന പുള്ളിപ്പുലി നായയെ ആക്രമിക്കുന്ന ദ്യശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. പുള്ളിപ്പുലിയുടെ കാല്‍പ്പാടുകള്‍ കോളേജ് ഹോസ്റ്റലിലെ ഗോവണിയില്‍ നിന്നും നിന്നും കണ്ടെത്തി. മുംബൈയില്‍ സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കിനോട് ചേര്‍ന്നുള്ള ആരി മില്‍ക് കോളനിയിലാണ് ഹോസ്റ്റല്‍ സ്ഥിതിചെയ്യുന്നത്.

അതിക്രമിച്ചു കടക്കുന്ന പുള്ളിപ്പുലി നായയെ ആക്രമിക്കുകയായിരുന്നു. പക്ഷേ നായ പുലിയുടെ അക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടു. ആദ്യമായിട്ടല്ല പുലിയുടെ അക്രമണം ആരി മില്‍ക് കോളനിയില്‍ ഉണ്ടാകുന്നത്. കഴിഞ്ഞ മെയ് അവസാനം യുവതി തന്റെ മൂന്ന് വയസ്സ് പ്രായമുള്ള കുട്ടിയെ പുലിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നു. സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കും വൈല്‍ഡ് ഇന്‍സ്റ്റ്യുട്ട് ഓഫ് ഇന്ത്യയും ചേര്‍ന്ന് 2014 ഡിസംബര്‍ മുതല്‍ 2015 എപ്രില്‍ വരെ നടത്തിയ പഠനത്തില്‍ 140 ചതുരശ്ര കിലോമീറ്ററിനുള്ളില്‍ നിന്നും 35 ഓളം പുള്ളിപ്പുലികളെയാണ് കണ്ടെത്തിയത്.

പ്രദേശവാസികളുടെ സംരക്ഷണത്തിനായി ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാറുണ്ട്. പ്രദേശത്തെത്തുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി മുന്നറിയിപ്പ് ബോര്‍ഡുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top