ചെവി വേദനയുമായി ആശുപത്രിയിലെത്തി; മരുന്നൊഴിച്ചപ്പോള്‍ ചെവിയില്‍നിന്ന് ചിലന്തിയിറങ്ങിയോടി (വീഡിയോ)

വീഡിയോ ദൃശ്യം

ബംഗലുരു: ചെവി വേദനയുമായി ആശുപത്രിയിലെത്തിയ സ്ത്രിയുടെ ചെവിയില്‍ കണ്ടെത്തിയത് ചിലന്തിയെ. 49 കാരിയായ ലക്ഷ്മി എന്ന മധ്യവയസ്‌കയാണ് ചെവി വേദനയുമായി ഹെബ്ബാളിലെ ആശുപത്രിയില്‍ എത്തിയത്. ഡോക്ടര്‍മാര്‍ ആദ്യം എന്താണ് കാര്യം എന്ന് മനസിലാക്കിയില്ലെങ്കിലും പിന്നീട് വിശദമായ പരിശോധനയിലൂടെ എന്തോ ഒരു ചെറുജീവി അകത്തുണ്ട് എന്ന് അവര്‍ മനസിലാക്കി.

ചെവിക്ക് വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നതിന് മുമ്പ് ലക്ഷ്മി വീട്ടുവരാന്തയില്‍ കിടന്നുവെന്ന് ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു. ചെവിക്ക് ചൊറിച്ചിലുണ്ടായിരുന്നു. എന്നാര്‍ ഇവര്‍ ചെവിയില്‍ വിരലിട്ട് ചൊറിഞ്ഞിരുന്നതിനാല്‍ ചിലന്തി പുറത്തുവരാന്‍ കൂട്ടാക്കിയില്ല.

പിന്നീട് അകത്ത് മരുന്നൊഴിച്ചപ്പോഴാണ് ചിലന്തി പുറത്തുവന്നത്. കൊളമ്പിയ ആശുപത്രിയിലെ ഡോക്ടര്‍ സന്തോഷ് ശിവസ്വാമിയാണ് ലക്ഷ്മിയെ പരിശോധിച്ചത്. രോഗിയുടെ വെപ്രാളം ചിലന്തിയെ പുറത്തുകൊണ്ടുവരുന്നത് വൈകിപ്പിച്ചു എന്ന് അദ്ദേഹം പ്രതികരിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top