ദാരിദ്രം, വിദ്യാഭ്യാസമില്ലായ്മ, തൊഴിലില്ലായ്മ; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശൈശവ വിവാഹം വര്‍ധിക്കുന്നു

ദില്ലി: ശൈശവ വിവാഹങ്ങള്‍ ഉത്തരേന്ത്യയില്‍ കൂടിവരികയാണ്. നഗരങ്ങളെ അപേക്ഷിച്ച ഗ്രാമങ്ങളിലാണ് ശൈശവ വിവാഹം കൂടുതലായി നടക്കുന്നത്. ഇതിന്റെ വ്യക്തമായ കാരണം അറിയില്ലെങ്കിലും മതപരമായ ആചാരങ്ങള്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് സര്‍വ്വേകള്‍ പറയുന്നു.

വാര്‍ഷിക വരുമാനത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന മഹാരാഷ്ട്രയിലാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടായി ഏറ്റവും കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നതെന്നാണ് 2011-ലെ നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

വാര്‍ഷിക വരുമാനത്തില്‍ ഒമ്പതാം സ്ഥാനത്ത് നില്ക്കുന്ന രാജസ്ഥാനില്‍ 10നും 17നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളും 10 നും 20 നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളുമാണ് വിവാഹ പ്രായം എത്തുന്നതിന് മുന്‍പേ വിവാഹം കഴിക്കുന്നത്. വിവാഹത്തിനുള്ള നിയമപരമായ പ്രായം പെണ്‍കുട്ടികള്‍ക്ക് 18 ഉം ആണ്‍കുട്ടികള്‍ക്ക് 21 ഉം ആണ്.

സര്‍വ്വേകള്‍ പ്രകാരം പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുടെ വിവാഹം 9.64 ശതമാനത്തില്‍ നിന്നും 2.54 ശതമാനത്തിലേക്ക് കുറഞ്ഞു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹം 2.54 ശതമാനത്തില്‍ നിന്നും 2.51 ശതമാനത്തിലേക്ക് ഉയര്‍ന്നു.

രാജസ്ഥാനിലാണ് ഏറ്റവും കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നത്. ഗ്രൂപ്പില്‍ നിന്നും അഞ്ച് പെണ്‍കുട്ടികളെ എടുത്താല്‍ അതില്‍ ഒരാള്‍ ശൈശവ വിവാഹം നടത്തിയതായിരിക്കുമെന്ന് സര്‍വെ ചൂണ്ടിക്കാട്ടുന്നു.

ദാരിദ്രം, വിദ്യാഭ്യാസമില്ലായ്മ, ജാതി, തൊഴിലില്ലായ്മ എന്നി്വയാണ് ശൈശവ വിവാഹത്തിനുള്ള പ്രധാനകാരണങ്ങള്‍. കുട്ടു കുടുംബങ്ങളില്‍ വേറെയും മക്കള്‍ ഉള്ളപ്പോള്‍ കുട്ടികള്‍ നേരത്തെ വിവാഹത്തിന് തയ്യാറാവുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top