ഹ്യുണ്ടായിക്ക് ഒരു ക്രോസോവറിന്റെ കുറവുണ്ടോ? എങ്കില്‍ ആ പരാതി ഇനി വേണ്ട, ഐ20 അടിസ്ഥാനമാക്കിയ കോന ഉടന്‍ അവതരിപ്പിക്കും

ഹ്യുണ്ടായി കോന

ഹ്യുണ്ടായി എന്ന കമ്പനിക്ക് ഇന്ത്യയില്‍ ഒരു കുറവുണ്ടെങ്കില്‍ അത് ഒരു ക്രോസോവര്‍ ഇല്ല എന്നുള്ളതാണ്. സാന്‍ട്രോ മുതല്‍ ക്രെറ്റ വരെ ഇറങ്ങിയിട്ടും ഒരു ക്രോസോവര്‍ കൊണ്ടുവരാന്‍ കമ്പനി ശ്രദ്ധിച്ചില്ല. അതിന്റെ ആവശ്യം ഹ്യുണ്ടായിക്കില്ലായിരുന്നു എന്നതാണ് സത്യം. മാരുതിയും ടൊയോട്ടയും ഫിയറ്റുമെല്ലാം ക്രോസോവര്‍ പരീക്ഷിച്ചവരാണ്.

ഇപ്പോള്‍ ഹ്യുണ്ടായി അവതരിപ്പിക്കുന്നത് ഐ20 എന്ന പ്രീമിയം ഹാച്ച്ബാക്ക് അടിസ്ഥാനമാക്കിയ കോന എന്ന വാഹനമാണ്. ഒറ്റ നോട്ടത്തില്‍ ഐ20 തന്നെയോ എന്ന് തോന്നിക്കാമെങ്കിലും നിരവധി മാറ്റങ്ങളും കോനയ്ക്കുണ്ട്. എല്ലാവിധ സൗകര്യങ്ങളും ഒത്തിണങ്ങിയ കോന ഈ വര്‍ഷം തന്നെ അന്താരാഷ്ട്ര വിപണിയില്‍ എത്തും.

കോന എന്ന പേര് ഹവായ് ദ്വീപ സമൂഹത്തിലെ മനോഹര ദ്വീപിന്റേതാണ്. അന്താരാഷ്ട്ര വിപണിയില്‍ എത്തിയ ഉടനെ വാഹനം ഇന്ത്യയിലെത്തും. 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 1.6 ഡീസല്‍ എഞ്ചിനുമാണ് കോനയ്ക്ക് ഉണ്ടാവുക. മൂന്നുവര്‍ഷം മുമ്പ് നടന്ന ജനീവ ഓട്ടോഷോയിലാണ് കോനയുടെ കണ്‍സപ്റ്റ് ഡിസൈന്‍ ഹ്യുണ്ടായി അവതരിപ്പിച്ചത്. എന്തായാലും കോന അവതരിപ്പിക്കപ്പെടുന്ന നിമിഷത്തിനായി കാത്തിരിക്കുകാണ് ക്രോസോവര്‍ പ്രേമികള്‍

https://www.youtube.com/watch?v=6gh3Px6fmv4

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top