മൊമോസ് കഴിച്ചാല്‍ ക്യാന്‍സര്‍ വരും അതിനാല്‍ മൊമോസും മറ്റ് ‘നിലവാരം കുറഞ്ഞ’ ഭക്ഷണവും നിരോധിക്കണമെന്ന് ബിജെപി നിയമസഭാംഗം

പ്രകീകാത്മക ചിത്രം

ജമ്മു: മൊമോസ് കഴിച്ചാല്‍ ക്യാന്‍സര്‍ വരുമെന്ന ഭീതി കലര്‍ത്തി ബിജെപി നിയമസഭാംഗം. ഒരു സര്‍ക്കാര്‍ ചടങ്ങില്‍ വച്ച് മൊമോസ് കണ്ട് ഭീതിപൂണ്ട് ബിജെപി നേതാവും ജമ്മുകശ്മീര്‍ ലജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ രമേശ് അറോറയാണ് മൊമോസ് ഒരു ഭീഷണിയാണെന്ന് തുറന്നുപ്രഖ്യാപിച്ചത്.

തെരുവില്‍ വച്ച് വില്‍ക്കുന്ന ‘നിലവാരം കുറഞ്ഞ’ ഭക്ഷണം നിരവധി രോഗങ്ങള്‍ക്ക് മൂലകാരണമാകുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. അത്തരം ഭക്ഷണങ്ങളില്‍ ഉപയോഗിക്കുന്ന അജിനോ മോട്ടോ ക്യാന്‍സറിന് കാരണമാകുമെന്നും അറോറ കൂട്ടിച്ചേര്‍ത്തു.

ചെറിയ തലവേദന മുതല്‍ മൈഗ്രേയ്ന്‍ വരെ വരാന്‍ അജിനോ മോട്ടോ കാരണമാകും. ക്യാന്‍സറിനുപുറമെ ഓര്‍മക്കുറവും ഇത് മൂലം ഉണ്ടാകും. മയക്കുമരുന്നിനും മദ്യത്തേക്കാളും അപകടകാരിയാണ് അജിനോ മോട്ടോ. അതിനാല്‍ മൊമോസ് ഉള്‍പ്പെടുന്ന ചൈനീസ് തെരുവ് ഭക്ഷണങ്ങള്‍ നിരോധിക്കണം അദ്ദേഹം ആവശ്യപ്പെട്ടു.

അദ്ദേഹം ഈയിടെ ഭക്ഷ്യവകുപ്പ് മന്ത്രി ബാലി ഭഗത്തിനെ സന്ദര്‍ശിച്ച് മൊമോസും ചൈനീസ് ഭക്ഷണവും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ അജിനോ മോട്ടോ അപകടകാരിയാണെന്നുള്ള പ്രചരണം തീര്‍ത്തും അവാസ്തവമാണെന്നുള്ളതാണെന്നതാണ് സത്യം. 1960കളില്‍ ആരംഭിച്ച ചൈനീസ് റസ്റ്റോറന്റ് സിന്‍ഡ്രോമിന് ഇരയാക്കപ്പെടുകയായിരുന്നു അജിനോമോട്ടോ. ലോകാരോഗ്യ സംഘടന സുരക്ഷിതമായ ഭക്ഷണങ്ങളുടെ കൂടെയാണ് ഈ ചേരുവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുഎസ് ഗവണ്‍മെന്റിന്റെ ഫുഡ് ആന്‍ഡ് ഡ്രഗ് വിഭാഗം അജിനോമോട്ടോയെപ്പറ്റി വിശദീകരിക്കുന്നത് ഇവിടെ വായിക്കാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top