കൂട്ടബലാത്സംഗത്തിനിരയായ അമ്മ കൊല്ലപ്പെട്ട മകളുടെ ശരീരവും കൊണ്ട് മെട്രോയില്‍ മടങ്ങി

പൊലീസ് പുറത്തുവിട്ട പ്രതികളുടെ രേഖാചിത്രം
ഗുഡ്ഗാവ്: കൂട്ടബലാത്സംഗത്തിനിരയായ അമ്മ കൊല്ലപ്പെട്ട മകളുടെ ശരീരവും കൊണ്ട് മെട്രോയില്‍ യാത്ര ചെയ്തു. ഗുഡ്ഗാവില്‍ മൂന്നു പുരുഷന്മാരാല് കൂട്ടബലാത്സംഗം ചെയ്യപ്പെട്ട ശേഷം, അവര്‍ കൊലപ്പെടുത്തിയ എട്ടുമാസം പ്രായമായ പെണ്കുഞ്ഞിനെയും കൊണ്ട് അമ്മ മെട്രോയില്‍ മടങ്ങി. ഡോക്ടറെ കാണാനായിരുന്നു യാത്ര.
ഒരു ഷെയര്‍ ഓട്ടോയില്‍ വെച്ചാണ് 23കാരിയായ സ്ത്രീ പീഡനത്തിനിരയായത്. ഭര്‍ത്താവുമായി തര്‍ക്കമുണ്ടായ ശേഷം പാതിരാത്രിയോടെ ഖണ്ഡ്സ ഗ്രാമത്തിലെ രക്ഷിതാക്കളുടെ വീട്ടിലേക്ക് പോകുകയായിരുന്നു ഇവര്‍. ഇതിനിടയിലാണ് ബലാത്സംഗം ചെയ്യപ്പെട്ടതും പീഡകര്‍ കുഞ്ഞിനെ ഓട്ടോയില്‍ നിന്ന് പുറത്തേക്കെറിഞ്ഞതും. മൂന്നു യാത്രക്കാര്‍ ഉണ്ടായിരുന്ന ഓട്ടോയിലാണ് താന്‍ കയറിയതെന്നും ഓട്ടോയില്‍ കയറിയപ്പോള്‍ മുതല്‍ അവര്‍ തന്നെ ആക്രമിക്കുകയായിരുന്നു എന്നും യുവതി പറയുന്നു. ദില്ലി-ഗുഡ്ഗാവ് എക്സ്പ്രസ് വേയ്ക്ക് അടുത്തായാണ് ഇവര്‍ പീഡനത്തിനിരയായത്. യുവതി പീഡിപ്പിക്കപ്പെട്ടപ്പോള്‍ കരച്ചില് തുടങ്ങിയ കുഞ്ഞിനെ പുറത്തേക്കെറിയുകയായിരുന്നു. സാരമായ പരിക്കേറ്റ കുഞ്ഞ് ഉടന്‍ മരിച്ചു.

യുവതി വൈദ്യപരിശോധന നടത്താന്‍ നിഷേധിച്ചു. മകള്‍ കൊല്ലപ്പെട്ടു എന്ന് തീര്‍ച്ചയായ ശേഷമാണ് താന്‍ പീഡനത്തിനിരയായ കാര്യം യുവതി ഭര്‍ത്താവിനെ അറിയിച്ചത്. ഗുഡ്ഗാവില്‍ നിന്ന് തിരിച്ചെത്തിയ ശേഷം, ഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ ചെന്ന് എംജി റോഡ് മെട്രോ സ്റ്റേഷനിലേക്ക് തിരിച്ചെത്തിയ യുവതിയെ സ്വീകരിക്കാന്‍ ഭര്‍ത്താവും ഗുഡ്ഗാവ് പൊലീസും എത്തി. നാല് മണിക്കൂറോളമാണ് യുവതിയെ ബലാത്സംഗം ചെയ്തത് എന്ന് പൊലീസ് പറയുന്നു.
പൊലീസ് ഈ മൂന്നു പ്രതികളുടെയും രേഖാചിത്രം പുറത്തിറക്കിയിട്ടുണ്ട്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക