കശാപ്പ് നിരോധനത്തില്‍ പ്രതിഷേധിച്ച് ബിജെപി ഓഫീസ് അടച്ച് പൂട്ടി നേതാവിനൊപ്പം പ്രവര്‍ത്തകരും ബിജെപി വിട്ടു

ഷില്ലോങ് : കശാപ്പ് നിരോധനത്തില്‍ പ്രതിഷേധിച്ച് മേഘാലയില്‍ ബിജെപി നേതാവിന് പിന്നാലെ ഇരുന്നൂറോളം പാര്‍ട്ടി പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടു. പ്രവര്‍ത്തകര്‍ ബിജെപി വിട്ടതിന് പിന്നാലെ പാര്‍ട്ടി ജില്ല കമ്മിറ്റി ഓഫീസ് അടച്ച് പൂട്ടുകയും കൊടി താഴ്ത്തുകയും ചെയ്തു.നോര്‍ത്ത് ഗാരോ ഹില്‍ മേഖലയിലെ ബിജെപിയുടെ പ്രമുഖ നേതാവ് ബച്ചു മാരാക് പാര്‍ട്ടി വിട്ടതിനെ തുടര്‍ന്നാണ് മേഘാലയയിലെ ആദിവാസി വിഭാഗത്തിന്റെ സംസ്‌കാരത്തെ കേന്ദ്ര സര്‍ക്കാര്‍ ആംഗീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടത്.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദിവാസികള്‍ക്ക് അവരുടേതായ ആചാരങ്ങളുണ്ട്. അതിന്റെ ഭാഗമായി പശുവിനെ അറക്കാറുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷിക ആഘോഷം ബീഫ് വിളമ്പി ആഘോഷിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്, പക്ഷെ നേതാക്കള്‍ അത് വിലക്കി. അത് കൊണ്ടാണ് പാര്‍ട്ടിയില്‍ നിന്ന് രാജി വെക്കുന്നതെന്നാണ് വെസ്റ്റ് ഗാരോ ഹില്‍സ് ജില്ല പ്രസിഡന്റായിരുന്ന ബെര്‍ണാഡ് മരാക് രാജി വെച്ചത്.

നാല് ദിവസം മുന്‍പാണ് മേഖലയിലെ ബിജെപിയുടെ പ്രമുഖ നേതാവായ ബെര്‍ണാഡ് മരാക് കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടത്. മേഘാലയയില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ കുറഞ്ഞ വിലയില്‍ ബീഫ് ലഭ്യമാക്കുമെന്ന് പറഞ്ഞത് മാര്‍ക്കായിരുന്നു.ഗാരോ മേഖലയിലെ രണ്ട് പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടതോടെ അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കേ ബിജെപി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. 60 സീറ്റില്‍ 24 സീറ്റും ഗാരോ മേഖലയിലാണ്. കോണ്‍ഗ്രസ് മുഖ്യമന്ത്രി മുകുല്‍ സഗ്മയുടെ സ്ഥലം കൂടിയാണിത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top