ഗോവധം നടത്തുന്നവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുക്കുമെന്ന് ഉത്തര്‍പ്രദേശ് പൊലിസ്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പശുക്കളെ കയറ്റുമതി ചെയ്യുന്നതും കശാപ്പു ചെയ്യുന്നതും ദേശീയ സുരക്ഷാ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുചുമത്തി കേസ് എടുക്കുമെന്ന് ഉത്തര്‍പ്രദേശ് ഡിജിപി. നാഷണല്‍ സെക്യൂരിറ്റി ആക്ട് (എന്‍എസ്എ) പ്രകാരം മൂന്നു മാസാമോ അതില്‍ കൂടുതലോ കോടതി ഇടപെടല്‍ ഇല്ലാതെ കസ്റ്റഡിയില്‍ വെയ്ക്കാം. എന്‍എസ്എ കൂടാതെ ഗ്യാങ്‌സ്റ്റേഴ്‌സ് ആന്‍ഡ് സോഷ്യല്‍ ആക്ടിവിറ്റീസ് നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തും.

അഖിലേഷ് യാദവ് കെണ്ടുവന്ന നിയനം യോഗി ആദിത്യനാഥ് കര്‍ശമനാക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം വരെ ഈ നിയമം കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. കന്നുകാലി കശാപ്പും വില്പനയും നിരോധിച്ചുകൊണ്ടുള്ള വിഞ്ജാപനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിക്കാനിരിക്കെയാണ് ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ കര്‍ശന നടപടി. കഴിഞ്ഞ വര്‍ഷം യോഗി ആദിത്യനാഥ് അധികാരത്തില്‍ എത്തിയ ഉടനെ ഗോവധ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

ഉത്തര്‍പ്രദേശ് ഡിജിപി സുല്‍ഖന്‍ സിംഗാണ് ഉത്തരവ് പുറപ്പെടുവുച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ജില്ലയിലെ പൊലീസ് മേധാവികള്‍ക്കും നല്‍കിയതായി സുല്‍ഖന്‍ സിംഗ് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top