വെര്‍മീനിയന്‍ കടലില്‍ ഇനി അവശേഷിക്കുന്നത് 30 കടല്‍ പാണ്ടകള്‍ മാത്രം; ഒരു ജീവി മനുഷ്യനാല്‍ ഇല്ലാതാകുന്നത് തടയാന്‍ ഓണ്‍ലൈന്‍ നിവേദനം നല്‍കി സംരക്ഷണത്തില്‍ പങ്കുചേരാം

വെക്വിറ്റ

മനുഷ്യന്‍ കാരണം ഭൂമിയില്‍നിന്ന് ഇല്ലാതാവുന്ന ജലജീവിയെ സംരക്ഷിക്കാന്‍ ഈ പരിസ്ഥിതി ദിനത്തില്‍ നമുക്കും പങ്കുചേരാം. തിമിംഗലങ്ങളും ഡോള്‍ഫിനും ഉള്‍പ്പെടുന്ന സെറ്റേഷ്യ വിഭാഗത്തിലെ ജലജീവിയായ വെക്വിറ്റ എന്ന കടല്‍ ജീവിയാണ് കടുത്ത വംശനാശ ഭീഷണി നേരിടുന്നത്. കടല്‍ പാണ്ട എന്നും ഇവയെ വിളിക്കുന്നു.

20 വര്‍ഷം മുമ്പ് 600 എണ്ണം അവശേഷിച്ചിരുന്ന വെക്വിറ്റകള്‍ ഇന്ന് വെറും 30 എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂ. വെക്വിറ്റയെ മനുഷ്യന്‍ മന:പൂര്‍വം വേട്ടയാടുന്നില്ല എന്നതാണ് യാതാര്‍ത്ഥ്യം. എന്നാല്‍ വെക്വിറ്റയുടെ അതേ വലിപ്പമുള്ള ടടോബ എന്ന മത്സ്യത്തെ പിടികൂടാന്‍ വിരിക്കുന്ന ഗില്‍നെറ്റ് എന്ന തരം വലകളാണ് വെക്വിറ്റയെയും പിടികൂടുന്നത്.

വെക്വിറ്റ കരയ്ക്കുവരുമ്പോഴേക്കും ജീവന്‍ വെടിഞ്ഞിരിക്കും. ഇതുകൊണ്ടൊക്കെത്തന്നെ വെര്‍മീനിയന്‍ കടലില്‍ ഈ ഭാഗത്ത് ഗില്‍നെറ്റ് വിരിക്കുന്നത് മെക്‌സിക്കന്‍ സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയായിരുന്നു. രണ്ട് കൊല്ലത്തേക്കായിരുന്നു നിയന്ത്രണം. എന്നാല്‍ നിരോധന കാലാവധി അവസാനിക്കുകയാണ്.

നിരോധനം തുടരാനും വെക്വിറ്റകളെ എല്ലാ രീതിയിലും സംരക്ഷണം നല്‍കാനും വെക്വിറ്റയ്ക്കായി നിയമനിര്‍മാണം നടത്താനും ആവശ്യപ്പെട്ട് മെക്‌സിക്കന്‍ പ്രസിഡന്റിനുള്ള നിവേദനം പ്രകൃതി സ്‌നേഹികള്‍ സമര്‍പ്പിക്കാനൊരുങ്ങിക്കഴിഞ്ഞു. 2 ലക്ഷം പരാതികളാണ് പ്രസിഡന്റിന് സമര്‍പ്പിക്കാനൊരുങ്ങുന്നത്. രണ്ടുലക്ഷം തികയാന്‍ ഇനി വെറും 13000ല്‍പരം ആളുകള്‍കൂടി പിന്തുണനല്‍കിയാല്‍ മതിയാകും. ഓണ്‍ലൈന്‍ നിവേദനത്തിന്റെ ലിങ്ക് ചുവടെ..

www.wwf.org.uk/vaquita

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top