‘ഭീഷണിയുടെ പുറത്തല്ല പേരു മാറ്റിയത്, മഹാഭാരതത്തിനു നേരെയുള്ള പ്രതിഷേധങ്ങള്‍ കണക്കിലെടുക്കുന്നില്ല’, മഹാഭാരതം മലയാളത്തില്‍ രണ്ടാമൂഴം തന്നെയെന്ന് സംവിധായകന്‍

അബുദാബി:  ഭീഷണികളുടെ പുറത്തല്ല എടിയുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തിന് മഹാഭാരതം എന്ന പേര് നല്‍കാത്തതെന്ന് നിര്‍മ്മാതാവ് ബിആര്‍ ഷെട്ടിയും സംവിധായകന്‍ വിഎ ശ്രീകുമാറും. മലയാളം പതിപ്പിന് രണ്ടാമൂഴം എന്ന് പേര് നല്‍കണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചതാണ്. ഇക്കാര്യത്തില്‍ ഭീഷണികള്‍ ഏശിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അബുദാബിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

മലയാളത്തില്‍ രണ്ടാമൂഴം എന്ന പേരിലും മറ്റ് ഭാഷകളില്‍ മഹാഭാരത എന്ന പേരിലുമാവും ചിത്രം എത്തുക. ചിത്രത്തിന് നേരത്തെ തന്നെ രണ്ടാമൂഴം എന്നു തന്നെയാണ് പേര് നിശ്ചയിച്ചിരുന്നത്. ചിത്രത്തിന്റെ യഥാര്‍ത്ഥ കഥ മലയാളത്തില്‍ നിന്നുള്ളതല്ലേയെന്നും അതുകൊണ്ട് രണ്ടാമൂഴം എന്നു തന്നെയാവും പേര് എന്നും സംവിധായകന്‍ വിഎ ശ്രീകുമാര്‍ വ്യക്തമാക്കി.

സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ ചിത്രത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവെന്ന് സാമാന്യവല്‍ക്കരിക്കേണ്ടതില്ല. സിനിമക്കെതിരെ വന്ന പ്രതിഷേധം നാമമാത്രമാണ്. ആ പ്രതിഷേധങ്ങള്‍ കണക്കിലെടുത്തു കൊണ്ടല്ല പേരുമാറ്റുന്നതെന്നും ചിത്രത്തിന്റെ സംവിധായകന്‍ പറഞ്ഞു.

മറ്റു ഭാഷകളിൽ പല പേരുകളിലാണ് രണ്ടാമൂഴം വിവർത്തനം ചെയ്തിരിക്കുന്നത്. ആശയകുഴപ്പം ഒഴിവാക്കാൻ എംടിയുടെ രണ്ടാമൂഴം ആധാരമാക്കിയുള്ള “മഹാഭാരതം ” എന്ന ടാഗ് ലൈനോടെയാണ് സിനിമ പുറത്തിറങ്ങുക.
സിനിമയുടെ ചിത്രീകരണം 100 ദിവസത്തിനുള്ളിൽ അബുദാബിയിൽ ആരംഭിക്കും. ആറു മണിക്കൂർ ദൈർഘ്യമുള്ള സിനിമ രണ്ടുഭാഗമായാണ്‌ പുറത്തുവരിക.  ഇന്ത്യയില്‍ പല സംസ്ഥാനങ്ങളില്‍ നിന്നും ചിത്രീകരണത്തിനായി ഓഫറുകള്‍ ലഭിച്ചു കഴിഞ്ഞിട്ടുണ്ടെന്ന് ഷെട്ടി വ്യക്തമാക്കി. ഇന്ത്യയിലെ പ്രമുഖ നടീനടന്‍മാര്‍ വേഷമിടുന്ന ചിത്രത്തിന് 1000 കോടി രൂപയാണ് മുതല്‍മുടക്ക് പ്രതീക്ഷിക്കുന്നത്.

എം.ടി.യുടെ രണ്ടാമൂഴം എന്ന നോവലിനെ അധികരിച്ച് ഒരുക്കുന്ന ചിത്രത്തിന് മഹാഭാരതം എന്ന് പേരിടരുതെന്നും അങ്ങിനെ പേരിട്ടാല്‍ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍, ആരുടെയും ഭീഷണി കണക്കിലെടുത്തല്ല ചിത്രത്തിന്റെ മലയാള പതിപ്പിന് രണ്ടാമൂഴം എന്ന് പേരിടുന്നതെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ബിആര്‍ ഷെട്ടി പറഞ്ഞു.

നൂറ് ദിവസത്തിനുള്ളില്‍ ചിത്രത്തിന്റെ കാസ്റ്റിംഗ് ആരംഭിക്കും. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളില്‍ നിന്നും ചിത്രീകരണത്തിനായി ഓഫറുകള്‍ ലഭിച്ചു കഴിഞ്ഞിട്ടുണ്ടെന്ന് ഷെട്ടി വ്യക്തമാക്കി. ഇന്ത്യയിലെ പ്രമുഖ നടീനടന്‍മാര്‍ വേഷമിടുന്ന ചിത്രത്തിന് 1000 കോടി രൂപയാണ് മുതല്‍മുടക്ക് പ്രതീക്ഷിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top