മഴക്കാലം പനിക്കാലം; മഴക്കാലത്ത് വില്ലനാവുന്ന ഡെങ്കിപ്പനിയെ പ്രതിരോധിക്കാം, മുന്‍കരുതലുകളിലൂടെ

മഴക്കാലം ഇങ്ങെത്തിക്കഴിഞ്ഞു. കനത്ത വേനല്‍ ചൂടിനു വിട നല്‍കി മഴ എത്തിയതോടെ ചൂടുകാലത്തുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം താല്‍ക്കാലകമായി ആശ്വാസമായിരിക്കുകയാണ്. എന്നാല്‍ വേണ്ടത്ര കരുതല്‍ ഇല്ലെങ്കില്‍ മഴക്കാലം പല രോഗങ്ങള്‍ക്കും തുടക്കം കുറിക്കുന്ന സമയം കൂടിയാണ്. മഴക്കാലത്തെ പനിക്കാലം എന്നു കൂടിയാണ് ആരോഗ്യകേന്ദ്രങ്ങളിലുള്ളവര്‍ പറയുന്നത്. അതുകൊണ്ട് തന്നെ വീടുകള്‍ തോറും മഴക്കാല ജാഗ്രതാ നിര്‍ദ്ദേശവുമായി ഇതിനോടകം തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.

മഴക്കാലത്ത് പ്രധാനമായും വില്ലനാവുന്നത് പനിയാണ്. പേരില്‍ പലതരം വൈവിധ്യങ്ങളുള്ള പലതരം പനികളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ മരണത്തിനു വരെ കാരണമാവുന്ന മാരകമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഡെങ്കിപ്പനി പോലെയുള്ള അസുഖങ്ങള്‍ ഉണ്ടാക്കുക. എന്നാല്‍ അല്‍പ്പം മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ ഡെങ്കിപ്പനിയെ നമുക്ക് പടിക്ക് പുറത്തു നിര്‍ത്താം.

ബ്രേക്ക്‌ബോണ്‍ ഫീവര്‍ എന്ന പേരില്‍ കൂടി അറിയപ്പെടുന്ന ഡെങ്കിപ്പനി വൈറസ് ബാധയിലൂടെ ഉണ്ടാവുന്ന മാരകമായ ഒരു പകര്‍ച്ച വ്യാധിയാണ്. ഡെങ്കു വൈറസ് എന്ന രോഗാണുവാണ് രോഗത്തിന് കാരണമാവുന്നത്. ഈഡിസ് ഈജിപ്തി. ആല്‍ബോപിക്ടസ് എന്നീ കൊതുകുകളാണ് ഡെങ്കിപ്പനി മനുഷ്യരിലേക്കെത്തിക്കുന്നത്. ഈ കൊതുക് കടിച്ച് 4 മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കടിച്ചയാളില്‍ പ്രകടമാവും.

രോഗലക്ഷണങ്ങള്‍

 • 3-5 ദിവസം വരെ നീണ്ടു നില്‍ക്കുന്ന പനി
 • കടുത്ത തലവേദന, പേശീവേദന, മുതുക് വേദന
 • കണ്ണുകള്‍ക്ക് പുറകില്‍ വേദന
 • രോഗം ആരംഭിച്ച് 3-4 ദിവസങ്ങള്‍ക്ക് ശേഷം ശരീരത്തില്‍ ചുവന്ന പാടുകള്‍
 • ഓക്കാനം, ഛര്‍ദ്ദി
 • മോണയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വരുന്നു
 • കടുത്ത ക്ഷീണം
 • രോഗം മൂര്‍ച്ഛിച്ചാല്‍ ഹെമറാജിക് ഡെങ്കി ആയി മാറുകയും രക്തസ്രാവമുണ്ടായി ഷോക്കിലേക്ക് മാറുകയോ മരണം വരെ സംഭവിക്കുകയോ ചെയ്യാം
 • ong>രോഗനിര്‍ണയംരോഗത്തിന്റെ ലക്ഷണങ്ങള്‍ നിരീക്ഷിക്കുകയും രക്കപരിശോധനയും നടത്തിയാണ് രോഗനിര്‍ണയം നടത്തുന്നത്. രക്തത്തില്‍ ഡെങ്കി വൈറസോ അതിന്റെ പ്രതിവസ്തുക്കളോ ഉണ്ടോ എന്നു നോക്കിയാണ് രോഗം സ്ഥീരികരിക്കുന്നത്.

  ഡെങ്കിപ്പനിക്കുള്ള ചികിത്സ

  • ഡെങ്കിപ്പനിക്കുള്ള മരുന്നുകളൊന്നും ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. ക്ലാസ്സിക്കല്‍ ഡെങ്കിപ്പനി ബാധിച്ച രോഗി സാധാരണ രീതിയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സുഖം പ്രാപിക്കും. രോഗത്തിന്റെ തീവ്രത കുറയുമെങ്കിലും ക്ഷീണ രോഗിയില്‍ അവശേഷിച്ചേക്കും. ഇത് മറികടക്കാനുള്ള വഴികളാണ് പിന്നീട് സ്വീകരിക്കേണ്ടത്.
  • ഡെങ്കിപ്പനി സ്ഥിരീകരിച്ചാല്‍ രോഗം മാരകമായി മാറാതിരിക്കാനുള്ള മരുന്നുകളാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.ഡെങ്കിപ്പനി ബാധയാണെന്ന് സംശയം തോന്നിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് തുടര്‍ ചികിത്സ സ്വീകരിക്കേണ്ടതാണ്.
  • ആസ്പിരിന്‍ ഗുളികകള്‍ കഴിക്കരുത്. അത് രക്തസ്രാവം വര്‍ധിക്കാന്‍ ഇട വരുത്തിയേക്കും.
  • നന്നായി വിശ്രമിക്കുക, ധാരാളം വെള്ളം കുടിക്കുക.
  •  പനിയാരംഭിച്ച് 24 മണിക്കൂറിനു ശേഷം ആരോഗ്യാവസ്ഥ മോശമാകന്നതായി തോന്നിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക.
  •  ഇളം ചൂടുവെള്ളം കൊണ്ട് ശരീരം ഇടയ്ക്കിടെ തുടയ്ക്കുകയും പനിക്ക് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കൃത്യമായി കഴിക്കുകയും ചെയ്യുക. 

  ഡെങ്കിപ്പനിയില്‍ നിന്നും രക്ഷ തേടാം

  • ഡെങ്കിപ്പനിക്ക് പ്രതിരോധ മരുന്നുകള്‍ ഇല്ല.ഡെങ്കിപ്പനിയില്‍ നിന്ന് രക്ഷ നേടാന്‍ കൊതുകുകടി ഏല്‍ക്കാതെ ശ്രദ്ധിക്കുന്നതാണ് ഏറ്റവും നല്ല പ്രതിരോധമാര്‍ഗ്ഗം. രോഗപ്പകര്‍ച്ച തടയലാണ് പിന്നീടുള്ള പ്രതിരോധ മാര്‍ഗ്ഗം
  • രോഗിയെ കൊതുകുകടിയേല്‍ക്കാതെ കൊതുകുവലയ്ക്കുള്ളില്‍ കിടത്തുക
  • ഈഡിസ് കൊതുകിനെ ആകര്‍ഷിക്കാത്ത തരത്തിലുള്ള ഇളം നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. ശരീരം മൂടി നില്‍ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് ഏറ്റവും ഉചിതം
  • വസ്ത്രത്തിനും പുറത്തുകാണുന്ന ശരീരഭാഗങ്ങളില്‍ 4-6 മണിക്കൂറുകള്‍ കൂടുമ്പോള്‍ മൊസ്‌ക്വിറ്റോ റിപ്പലന്റുകള്‍ പുരട്ടുക.
  • മുറികളുടെ ജനാലകളും, എയര്‍ ഹോളുകളും കൊതുകു കടക്കാത്തവിധം വലകള്‍ കെട്ടി സംരക്ഷിക്കുക. മുറിക്കുള്ളില്‍ കൊതുകുതിരികള്‍ കത്തിക്കുകയോ, കൊതുകുനാശിനികള്‍ ഉപയോഗിക്കുകയോ ചെയ്യുക
  • കൊതുകുനശീകരണമാണ് പിന്നീടുള്ള ഏറ്റവും നല്ല പ്രതിരോധ മാര്‍ഗ്ഗം. കൊതുകു നശീകരണത്തിനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗം
  • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയാണ്. കൊതുകിന് മുട്ടയിട്ട് പെരുകാന്‍ കഴിയാത്ത വിധം കെട്ടിനില്ക്കുന്ന വെള്ളം ഒഴിവാക്കണം.

  കൊതുകിന്റെ പ്രജന്ന സാധ്യതകള്‍

  വെള്ളം കെട്ടികിടക്കുന്ന സ്ഥലങ്ങളെല്ലാം കൊതുകിന്‍രെ പ്രജനന സ്ഥലങ്ങളാണ്. പൂപ്പാത്രങ്ങള്‍, പൂച്ചട്ടികള്‍ക്കിടയിലെ പ്ലേറ്റുകല്‍, എയര്‍ കണ്ടീഷണറിനടിയിലെ ട്രേകള്‍, ബക്കറ്റുകല്‍, ജാറുകള്‍, ജഗ്ഗുകള്‍, സിമന്റ് ടാങ്കുകള്‍, ഉപേക്ഷിച്ച ടയറുകള്‍, ഉപേക്ക്കഷിപ്പെട്ട ഖരമാലിന്യങ്ങള്‍, ഡിസ്‌പോസിബിള്‍ കപ്പുകള്‍, പ്ലാസ്റ്റിക് കവറുകള്‍, മുളങ്കുറ്റികള്‍, മരപ്പൊത്തുകള്‍,ചെടികളുടെ പാത്രകഷ്ണങ്ങള്‍, എന്നിവയിലും കൊതുക് മുട്ടയിട്ട് പെരുകാനുള്ള സാധ്യതയുണ്ട്.

  കൊതുക് പ്രജനന സാധ്യതകള്‍ തടയാം

  • വെള്ളം നിറച്ചുവയ്ക്കുന്ന പാത്രങ്ങള്‍ കൊതുകു കടക്കാതെ അടച്ചു സൂക്ഷിക്കുക
  • ഗാര്‍ഹിക മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുക. ഒഴിഞ്ഞ കുപ്പികള്‍, കാനുകള്‍, കപ്പുകള്‍, തുടങ്ങിയവ നശിപ്പിക്കുക.
  • പൂപ്പാത്രങ്ങളിലെ വെള്ളം 7 ദിവസത്തിലൊരിക്കല്‍ മാറ്റുക. വെള്ളം നിറക്കുന്ന പാത്രങ്ങള്‍ ആഴ്ചയില്‍ ഒരിക്കല്‍ ഉരച്ചു കഴുകി വൃത്തിയാക്കുക.
  • ഉപേക്ഷിച്ച ടയറുകളില്‍ വെള്ളം നിറയാതെ സൂക്ഷിക്കുകയോ, വെള്ളം ചോര്‍ന്നു പോകാനായി തുളകള്‍ ഇടുകയോ ചെയ്യുക.
  • വെള്ളം കെട്ടിനില്‍ക്കുന്ന കുഴികള്‍,ഡ്രൈനേജുകള്‍ എന്നിവ വൃത്തിയാക്കി വെള്ളം ഒഴുക്കിക്കളയുക. സിമന്റ തറയിലെ കുഴികള്‍ സിമന്റ നിറച്ച് അടക്കുക.
  • കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൂട്ടാടികളെ കണ്ടാല്‍ ഉടനെതന്നെ വെള്ളം ചോര്‍ത്തിക്കളയുക. ആവശ്യമെങ്കില്‍ പരിസ്ഥിതി സൗഹൃദ കൂത്താടി നാശിനികള്‍ പ്രയോഗിക്കുക
  • കൃഷിയിടങ്ങളിലെ കുളങ്ങള്‍, വലിയ ടാങ്കുകള്‍,വലിയ ജലസംഭരണികള്‍ എന്നിവയില്‍ കൂത്താടി ഭോജികളായ മല്‍സ്യങ്ങളെ നിക്ഷേപിക്കുക.

  മണ്‍സൂണിനെ വരവേല്ക്കുക, മഴക്കാലം ആസ്വദിക്കുക.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top