ആപ്പിള്‍ വാച്ചും മോണ്ട് ബ്ലാങ്ക് പേനയുമായി ആഡംബര ജീവിതം, സിപിഐഎം എംപിക്ക് മൂന്ന് മാസത്തെ സസ്‌പെന്‍ഷന്‍

കൊല്‍ക്കത്ത: ആപ്പിള്‍ വാച്ചും മൗണ്ട് ബ്ലാങ്ക് പേനയുമായി ആഢംബര ജീവിതം നയിക്കുന്ന സിപിഐഎംന്റെ രാജ്യസഭ അംഗം ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. സിപിഐഎം പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റിയാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് മൂന്ന് മാസത്തേക്ക് സസ്‌പെന്റ് ചെയ്തത്. അദ്ദേഹത്തിന്റെ ആഡംബര ജീവിത രീതിയെ കുറിച്ച് മറ്റ് അംഗങ്ങളില്‍ നിന്നുയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

വില കൂടിയ ആപ്പിള്‍ വാച്ചും മൗണ്ട് ബ്ലാങ്ക് പേനയും ഉപയോഗിച്ചതിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തിരുന്നു. ഇത്രയും വിലയുള്ള വസ്തുക്കള്‍ ഉപയോഗിക്കാനുള്ള വരുമാനത്തെക്കുറിച്ചാണ് ആരോപണം ഉയര്‍ന്നത്. ഇന്ന് നടന്ന ബംഗാള്‍ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് അദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടിയെടുക്കാന്‍ തീരുമാനിച്ചത്. പോളിറ്റ് ബ്യൂറോ അംഗം സൂര്യകാന്ത് മിശ്രയാണ് നടപടി റിപ്പോര്‍ട്ട് ചെയ്തത്. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമ്മീഷനെയും സിപിഐഎം പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റി നിയമിച്ചിട്ടുണ്ട്. രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

23,400 രൂപ മുതല്‍ 70350 രൂപവരെ വിലയുള്ള വാച്ചും 30,000തോളം വിലയുള്ള പേനയും വാങ്ങാന്‍ എങ്ങനെയാണ് കഴിയുന്നത്? പാര്‍ട്ടി അദ്ദേഹത്തിന് ഒരു മാസം 6000 രൂപ മാത്രമാണ് നല്‍കുന്നത്, ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ മറ്റു വരുമാനം അന്വേഷിക്കണമെന്ന് പ്രവര്‍ത്തകന്‍ ആവശ്യമുന്നയിച്ചത്. ഫെയ്‌സ്ബുക്കിലടക്കം ഇത് വലിയ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് എസ്എഫ്‌ഐയുടെ മുന്‍ അഖിലേന്ത്യ സെക്രട്ടറി കൂടിയായിരുന്ന ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top