റൂട്ട് ക്രീസില്‍ വേരുറപ്പിച്ചു: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ വിജയം

ജോ റൂട്ട്
ഓവല്‍: ജോ റൂട്ടിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് മികവില്‍ ഇംഗ്ലണ്ടിന് എട്ടു വിക്കറ്റ് വിജയം. ബംഗ്ലാദേശിന്റെ 306 റണ്‍സ് ലക്ഷ്യം ഇംഗ്ലണ്ട് 16 പന്ത് ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ മറികിടന്നു. 129 ബോളില്‍ 133 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജോ റൂട്ട് ചാമ്പ്യന്‍സ് ട്രോഫിയില്‍ കന്നി മത്സരത്തിന്റെ വെന്നി കൊടി പാറിച്ചപ്പോള്‍ 61 ബോളില്‍ 75 റണ്‍ കരസ്ഥമാക്കി ഒയിന്‍ മോര്‍ഗന്റെയും, അര്‍ധ സെഞ്ചുറി നേടിയ അലക്സ് ഹെയില്‍സിന്റെ മികച്ച പ്രകടനവും ഇംഗ്ലണ്ടിനു മുതല്‍ക്കൂട്ടായി.
ഒരു സിക്സറും പതിനൊന്ന് ബൗണ്ടറികളുമടക്കം ജോ റൂട്ട് സെഞ്ചുറി തികച്ചപ്പോള്‍. എട്ടു ബൗണ്ടറിയും, രണ്ടു സിക്സറുമടിച്ചായിരുന്നു മോര്‍ഗന്റെ ഇന്നിംഗ്സ്. പുറത്താക്കുന്നതിനു മുമ്പ് 86 പന്തില്‍നിന്നു 95 റണ്‍സ് നേടി ഇംഗ്ലണ്ട് ഇന്നിംഗസിന് മികച്ച തുടക്കം നല്കാന് ഹെയില്‍സിനു കഴിഞ്ഞു. എന്നാല്‍ ഒാപ്പണിംങ്ങ് ബാറ്റ്സ്മാനായ ജേസണ്‍ റോയി ഒരു റണ്‍ നേടി പുറത്താവുകയായിരുന്നു.

ബംഗ്ലാദേശിന്റെ ഓപ്പണര്‍ തമീം ഇഖ്ബാലിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ മികവില്‍ ഇംഗ്ലണ്ടിനെതിരെ 306 റണ്‍സ് നേടിയിരുന്നു. തമീം 128 റണ്‍സ് നേടിയപ്പോള്‍, ബംഗ്ലാദേശ് ക്യാപ്റ്റന്‍ മുഷ്ഫിക്കര്‍ റഹീം 79 റണ്‍സ് നേടുകയും ചെയ്തിരുന്നു. ഏഷ്യയ്ക്കു പുറത്ത് ആദ്യമായിട്ടാണ് ബംഗ്ലാദേശ് എതിരാളിക്കു മുന്നില്‍ 280 റണ്‍സിനു മുകളിലുള്ള വിജയലക്ഷ്യ ഉയര്‍ത്തുന്നത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക