പണമുണ്ടാക്കുന്നതിന് പകരം ജനങ്ങള്‍ക്ക് യാത്ര സൗകര്യം ഒരുക്കേണ്ട പൊതു സ്ഥാപനമാണ് കെഎസ്ആര്‍ടിസി; തോമസ് ചാണ്ടി

തോമസ് ചാണ്ടി[ഫയല്‍]

കുവൈത്ത്: പണമുണ്ടാക്കാനുള്ള സ്ഥാപനം അല്ല കെഎസ്ആര്‍ടി എന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. ജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കേണ്ട പൊതുസ്ഥാപനമാണ് കെസ്ആര്‍ടിസി. ഉദ്യോഗസ്ഥ തലത്തില്‍ കേരളം പോലെ അഴിമതി നിലനില്‍ക്കുന്ന മറ്റൊരു സംസ്ഥാനവും രാജ്യത്ത് ഇല്ലെന്നും മന്ത്രി തോമസ് ചാണ്ടി പറഞ്ഞു.

കുവൈത്തിലെ പ്രവാസികള്‍ ഒരുക്കിയ സ്വീകരണ ചടങ്ങിലാണ് കെഎസ്ആര്‍ടിസിയെ സംബന്ധിച്ച തന്റെ നിലപാടുകള്‍ തോമസ് ചാണ്ടി വ്യക്തമാക്കിയത്. ലാഭത്തില്‍ പ്രവര്‍ത്തിച്ച് പണം ഉണ്ടാക്കേണ്ട സ്ഥാപനം അല്ല കെസ്ആര്‍ടിസി എന്ന് തോമസ് ചാണ്ടി പറഞ്ഞു.ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതീയില്‍ കെഎസ്ആര്‍ടിസിയെ പ്രവര്‍ത്തിപ്പിക്കുക എന്നതാണ് തന്റെ നിലപാട്

കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് തന്റെ നിലപാടുകള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ തലത്തില്‍ കേരളം പോലെ അഴിമതി കൊടികുത്തി വാഴുന്ന മറ്റൊരു സംസ്ഥാനവും ഇന്ത്യയില്‍ ഉണ്ടാകില്ല. തനിക്ക് എന്ത് കിട്ടും എന്നത് മാത്രമാണ് ഉദ്യോഗസ്ഥരുടെ ചിന്ത, ഗതാഗതമന്ത്രി പറയുന്നു. പതിനായിരം രൂപക്ക് താഴെ വരുമാനമുള്ള റൂട്ടുകള്‍ നിര്‍ ത്തലാക്കാനുള്ള മുന്‍ ഗതാഗതമന്ത്രി എകെ ശശീന്ദ്രന്റെ തീരുമാനം റദ്ദാക്കിയതായും
തോമസ് ചാണ്ടി പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top