സോഫ്റ്റ് ബോള്‍ ലോകകപ്പില്‍ പങ്കെടുക്കാന്‍ പണമില്ല; സുമനസ്സുകളുടെ സഹായം തേടി കോഴിക്കോട് സ്വദേശി അജ്മല്‍

അജ്മല്‍

കോഴിക്കാട് : കാനഡയില്‍ നടക്കുന്ന സോഫ്റ്റ് ബോള്‍ ലോകകപ്പിന് പങ്കെടുക്കാന്‍ പണമില്ലാതെ കായിക താരം . കോഴിക്കാട് കുണ്ടായിത്തോട് സ്വദേശി പി.പി അജ്മലാണ് അവസരം ലഭിച്ചിട്ടും സാമ്പത്തിക പരാധീനതമൂലം ആശങ്കയിലായിരിക്കുന്നത്. പണമില്ലാത്തതിനാല്‍ ലോക സോഫ്റ്റ് ബോള്‍ ച്യാപന്‍ഷിപ്പില്‍ രാജ്യത്തിന് വേണ്ടി ജഴ്‌സിയണിയാനുള്ള അവസരം കൈവിട്ടുപോകുമോ എന്ന ആശഹ്കയിലാണ് അജ്മല്‍.

കേരളത്തില്‍ നിന്ന് അജ്മലിനു പുറമെ വയനാട്ടില്‍ നിന്നുള്ള വിനീതാണ് ലോകകപ്പിനു യോഗ്യത നേടിയ മറ്റൊരു താരം. ജൂലൈ എഴ് മുതല്‍ 14 വരെ കാനഡയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കണമെങ്കില്‍ രണ്ട് ലക്ഷം രൂപയെങ്കിലും ചിലവ് വരും. പക്ഷെ ഇത്രയും പണം നല്‍കാന്‍ അജ്മലിന്റെ കുടുംബത്തിനാകില്ല.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിനു വേണ്ടി ആറു തവണ ജെഴ്‌സിയണിഞ്ഞ താരമാണ് അജ്മല്‍. മൂന്നു തവണ ടീമിനെ നയിച്ചതും അജ്മലായിരുന്നു. സംസ്ഥാനത്തെ മികച്ച സോഫ്റ്റ് ബോള്‍ താരമായി അറിയപ്പെട്ടുന്ന അജ്മല്‍, ആറു തവണ ദേശീയ ചാംപ്യന്‍ഷിപ്പിലും കേരളത്തിനായി മത്സരിച്ചിട്ടുണ്ട്. മുന്ന് തവണ കേരളത്തിനെ ദേശീയ മത്സരത്തില്‍ നയിച്ചതും അജ്മലാണ്.

ലോക ചാംപ്യന്‍ഷിന് മുന്നോടിയായി നടക്കുന്ന പരിശീലന ക്യാപില്‍ പങ്കെടുക്കാനൊരുങ്ങുകയാണ് ഈ താരം. കളിയോടൊപ്പം പഠനത്തെയും ഗൗരവത്തോടെ കാണുന്ന അജ്മലിന് ഇപ്പോള്‍ വേണ്ടത് സുമനസ്സുകളുടെ സാമ്പത്തിക പിന്തുണ മാത്രമാണ്. നല്ല മനസുകള്‍ സഹായിച്ചാല്‍ ജുലൈയില്‍ കാനഡിയല്‍ നടക്കുന്ന ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയുടെ ജേഴ്സിയണിഞ്ഞ് നാടിന്റെ അഭിമാനമായി മാറാന്‍ ഈ കോഴിക്കോട് സ്വദേശിയുണ്ടാവും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top