സുനില്‍ ഛേത്രി തിളങ്ങി; ബംഗലൂരു എഎഫ്സി കപ്പ് നോക്കൗട്ട് റൗണ്ടില്‍

സുനില്‍ ഛേത്രി

ബംഗലൂരു : പരുക്കില്‍ നിന്ന് മോചിതനായി കളിക്കളത്തില്‍ തിരിച്ചെത്തിയ നായകന്‍ സുനില്‍ ഛേത്രിയുടെ മികവില്‍ ബംഗലൂരു എഫ് സി, എഎഫ്സി കപ്പ് ഫുട്ബോളിന്റെ  നോക്കൗട്ട് റൗണ്ടില്‍ കടന്നു. നിര്‍ണായകമായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ മാലിദ്വീപ് ക്ലബ്ബ്  മാസിയ സ്പോര്‍ട്സ് ആന്‍ഡ് റിക്രിയേഷന്‍ ക്ളബ്ബിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ബംഗലൂരു നോക്കൗട്ട് റൗണ്ടില്‍ കടന്നത്.

57 ആം മിനുട്ടിലായിരുന്നു ക്യാപ്ടന്‍ സുനില്‍ ഛേത്രി മല്‍സരത്തിന്റെ ഗതി നിര്‍ണ്ണയിച്ച ഗോള്‍ നേടിയത്. സുന്ദരമായൊരു ഫ്രീകിക്കിലൂടെയായിരുന്നു ഛേത്രി മാസിയയുടെ വല ചലിപ്പിച്ചത്.

ഗ്രൂപ്പ് ഇ യില്‍ ചാമ്പ്യന്മാരായാണ് ബംഗലൂരുവിന്റെ മുന്നേറ്റം. ജയത്തോടെ ആറ് കളിയില്‍ 12 പോയിന്റാണ് ഗ്രൂപ്പ് ജേതാക്കളായ ബംഗലൂരു എഫ്സിയ്ക്കുള്ളത്.

പരുക്കു മൂലം ഉദാന്ത സിങ്ങും ജുഗോവിച്ചും കളിക്കാനിറങ്ങിയില്ല. ഇവര്‍ക്ക് പകരം സികെ വിനീതും സുനില്‍ ഛേത്രിയുമാണ് ബംഗലൂരുവിന്റെ മുന്നേറ്റങ്ങളെ നയിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top