മുംബൈ അധോലോകത്തിന്റെ കഥയുമായി രാം ഗോപാല്‍ വര്‍മ്മയുടെ ഗണ്‍സ് ആന്റ് തൈസ്, വെബ് സീരീസ് വരുന്നു

മുംബൈ: വയലന്‍സിന് അമിത പ്രധാന്യം നല്‍കിയാണ് ബോളിവുഡിലെ പ്രശസ്ത സംവിധായകന് രാം ഗോപാല്‍ വര്‍മ്മ തന്റെ സിനിമകള്‍ ഒരുക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി രാം ഗോപാല്‍ വര്‍മ്മയുടെ സമയം അത്ര മികച്ചതല്ല. വലിയ പ്രതീക്ഷകളുമായി തിയേറ്ററില്‍ എത്തിയ സിനിമകള്‍ക്ക് പ്രേക്ഷകരുടെ സ്വീകാര്യത നേടാനായില്ല.
സര്‍ക്കാര്‍ 3 അടക്കം തന്റെ സമീപകാല സിനിമകള്‍ വേണ്ട വിധം പ്രേക്ഷകര്‍ സ്വീകരിക്കാതെ പോയ സാഹചര്യത്തിലാണ് ഗസ് ആന്റ് തൈസുമായി രാം ഗോപാല്‍ വര്‍മ്മ വീണ്ടും വരുന്നത്.
രാം ഗോപാല്‍ വര്‍മ്മക്ക് തന്റെ പ്രതിഭ നഷ്ടമായിട്ടില്ലെന്ന് തെളിക്കുന്നതാണ് 6.50 ദൈര്‍ഘ്യമുള്ള ട്രെയ്ലര്.

തന്റെ മേഖലയായ സിനിമയില്‍ നിന്ന് വെബ് സീരീസിലേക്കുള്ള മാറ്റം കൂടിയാണ് ഗസ് ആന്റ് തൈസ്. മുംബൈ അധോലോകത്തിന്റെ യഥാര്‍ത്ഥ കഥ പൂര്‍ണ്ണമായും സത്യസന്ധമായി പറയണമെന്നാണ് എന്റെ ആഗ്രഹം. എന്നാല്‍ സിനിമയിലെ ചില പരിമിതി മൂലം, താന്‍ ആഗ്രഹിക്കുന്ന പോലെ ചിത്രം ഒരുക്കാനാകുന്നില്ല. അതിനാലാണ് സിനിമയില്‍ നിന്ന് മാറി പുതിയ മേഖലയായ വെബ് സീരീസ് സ്വീകരിച്ചതെന്ന്, രാം ഗോപാല്‍ വര്‍മ്മ ട്രെയ്ലറിന്റെ ആരംഭത്തില്‍ ആമുഖമായി പറയുന്നു.
പത്ത് എപ്പിസോഡുകളുള്ള നാല് സീരീസുകളായാണ് ഗണ്‍സ് ആന്റ് തൈസ് ഒരുക്കിയിട്ടുള്ളത്. സമൂഹത്തിന്റെ മാറ്റത്തില്‍ വലിയ പങ്ക് വഹിക്കുന്നത് മോശം ആളുകളാണെന്ന് സോക്രട്ടീസ് പറഞ്ഞ വാചകം ആമുഖമായി ഉപയോഗിച്ചാണ് ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജന് തുടങ്ങിയവര്‍ അടങ്ങുന്ന മുംബൈ മാഫിയയുടെ കഥ പറയുന്ന ഗണ്‍സ് ആന്റ് തൈസ് ട്രെയ്ലര് തുടങ്ങുന്നത്. ഇത് വരെ ഒന്‍പത് ലക്ഷത്തിലധികം പേരാണ് ഗണ്‍സ് ആന്റ് തൈസ് ട്രെയ്ലര് കണ്ടത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക