തീപിടുത്തത്തിന് എതിരെ റമദാന്‍ കാലത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണം എന്ന് സൗദി സിവില്‍ ഡിഫന്‍സ്

പ്രതീകാത്മക ചിത്രം

തീപിടുത്തത്തിന് എതിരെ റമദാന്‍ കാലത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണം എന്ന് സൗദി സിവില്‍ ഡിഫന്‍സിന്റെ മുന്നറിയിപ്പ്. തീപിടുത്തമുണ്ടാവാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം. എണ്ണ ഉപയോഗിച്ച് പാകം ചെയ്യുമ്പോള്‍ കുടുതല്‍ മുന്‍കരുതലെടുക്കണമെന്നും സൗദി സിവില്‍ ഡിഫെന്‍സ് മുന്നറിയിപ്പ് നല്‍കി.

അതികഠിനമായ ചുടിലുടെയാണ് ഇത്തവണ റമദാന്‍ നാളുകള്‍ കടന്നുപോകുന്നത്. റമദാനില്‍ ഭക്ഷണം പാകംചെയ്യുന്ന സ്ഥലങ്ങളിലുണ്ടാകുന്ന അപകടങ്ങളെ കരുതിയിരിണമെന്ന് സൗദി ഡയറക്ടറേറ്റ് ഓഫ് സവിവില്‍ ഡിഫെന്‍സ് മുന്നറിയിപ്പ് നല്‍കി. ഇഫാത്താര്‍, അത്താഴം എന്നീ സമയങ്ങളില്‍ പരമാവധി സുരക്ഷ പാലിച്ചുവേണം ഭക്ഷണ സാധനങ്ങള്‍ തയ്യാറാക്കേണ്ടതെന്ന് മുന്നറിയിപ്പില്‍ പറഞ്ഞു.

കുടുംബിനികളും വീട്ടുവേലക്കാരികളും അവരുടെ അടുക്കളയില്‍നിന്നും ഭക്ഷണം പാകം ചെയ്യുന്നതില്‍ സൂഷ്മത പാലിച്ചിരിക്കണം. ഹോട്ടലുകളിലെ പാചകക്കാരും അതീവ ശ്രദ്ധയോടെയാവണം ഭക്ഷണം പാകംചെയ്യേണ്ടത്. സിവില്‍ ഡിഫെന്‍സ് നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചിരിക്കണം. പാത്രങ്ങളില്‍ വരുത്തും പൊരിച്ചെുമെടുക്കുന്നതില്‍ എണ്ണ ഉപയോഗിക്കുന്നതില്‍ ശ്രദ്ധവേണം. ഗ്യാസ് സിലിണ്ടറുകളുടെ കേബിളുകളും വാള്‍വുകളും എപ്പോഴും പരിശോധിച്ച് ഉറപ്പുവുത്തണം. സുരക്ഷയുമായി ബന്ധപ്പെട്ട ബോധവത്കരണ സന്ദേശങ്ങള്‍ കൈമാറാന്‍ സവിവില്‍ ഡിഫെന്‍സ് വിഭാഗം വെബ്‌സൈറ്റ് തുറന്നിട്ടുണ്ട്.

റമദാനില്‍ ഭക്ഷണം പാകം ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ കൂടുതലായി കണ്ടുവരുന്ന അപകടങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാന്‍ വിവിധ മാധ്യങ്ങളിലുടെയും ശ്രമം തുടരുന്നതായി സിവില്‍ ഡിഫെന്‍സ് മേധാവി സുലൈമാന്‍ ബിന്‍ അബ്ദുള്ള അല്‍ അംറോ പറഞ്ഞു. മുന്‍ കരുതല്‍ നടപടി സ്വീകരിക്കാനും അപകട നിരക്ക് കുറക്കുവാനുമാണ് പ്രചരണം നടത്തുന്നതെന്ന് സുലൈമാന്‍ ബിന്‍ അബ്ദുള്ള അല്‍ അംറോ പറഞ്ഞു. കുട്ടികളും സുരക്ഷ പാലിച്ചിരിക്കണം. സ്റ്റൗ അടക്കമുള്ള അപകടം വരുത്താന്‍ സാധ്യതയുള്ളവയില്‍നിന്നും കുട്ടികളെ അകറ്റി നിര്‍ത്തണം. തീപിടുത്തമുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ തീകെടുത്താനുള്ള ഉപകരണങ്ങള്‍ വീടുകളിലും ഹോട്ടലുകളിലും സ്ഥാപിക്കണമെന്നും സിവില്‍ഡിഫെന്‍സ് മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top