ഓടിക്കൊണ്ടിരിക്കുന്ന ട്രെയിന്‍ പശ്ചാത്തലമാക്കി സെല്‍ഫി പകര്‍ത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം; ഒപ്പമുള്ള സുഹൃത്തിന്റെ കൈ അറ്റു

സമ്പത്തും ശ്രാവണും(അപകടത്തിന് തൊട്ട് മുന്‍പ് പകര്‍ത്തിയ ചിത്രം)

ഹൈദ്രാബാദ്: റെയില്‍വെ ട്രാക്കില്‍ നിന്നും സെല്‍ഫി പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. സുഹൃത്തുമായി ചേര്‍ന്ന് സെല്‍ഫി എടുക്കുന്നതിനിടെയാണ് സമ്പത്ത് കുമാര്‍ എന്ന യുവാവ് ട്രെയിന്‍ ഇടിച്ച് കൊല്ലപ്പെട്ടത്. അപകടത്തില്‍ സമ്പത്തിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ശ്രാവണിന്റെ കൈ അറ്റു പോയി. ഇന്ന് ഉച്ചയോടെ സെക്കന്തരാബാദിനു സമീപം ആല്‍വാല്‍ റെയില്‍വേ സ്റ്റേഷന് സമീത്തായിരുന്നു സംഭവം.

ഡമ്പര്‍ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന സമ്പത്തും സുഹൃത്ത് ശ്രാവണും സുഹൃത്തുക്കളെ സ്വീകരിക്കാനായാണ് ആല്‍വാലിലെത്തിയത്. ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയിട്ടില്ലാത്തതിനാല്‍ ഇരുവരും ചേര്‍ന്ന് ട്രാക്കില്‍ നിന്നും ഓടുന്ന ട്രെയിന്‍ പശ്ചാത്തലമാക്കി സെല്‍ഫി എടുക്കുകയായിരുന്നു. രണ്ടോളം ചിത്രങ്ങള്‍ ഇവര്‍ പകര്‍ത്തുകയും ചെയ്തു. എന്നാല്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ ട്രെയിന്‍ എത്തി ഇടിക്കുകയായിരുന്നു. അപകടത്തില്‍ സമ്പത്ത് തല്‍ക്ഷണം മരണപ്പെട്ടു. ശ്രവണിന്റെ ഒരു കൈ പൂര്‍ണമായും അറ്റുപോയി. മരണവിവരം സെക്കന്താരാബാദി റെയില്‍വേ പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

സെക്കന്തരാബാദില്‍ സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സമ്പത്ത്. ഇയാളുടെ കൂടെ ഭാര്യയും കുഞ്ഞും ഉണ്ടായിരുന്നു. മറ്റ് സുഹൃത്തുക്കളെ കൂടി സ്വീകരിക്കാന്‍ എത്തിയപ്പോഴാണ് ട്രെയിന്‍ അപകടം ഉണ്ടായത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top