കെഎം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് ശ്രമിച്ചിരുന്നുവെന്ന സൂചന നല്‍കി ജി സുധാകരന്‍

ഇടുക്കി: കെഎം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് ശ്രമിച്ചിരുന്നുവെന്ന സൂചന നല്‍കി ജി സുധാകരന്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായിരുന്നു വാഗ്ദാനം. അന്ന് മാണി എല്‍ഡിഎഫിനെ കേട്ടിരുന്നുവെങ്കില്‍ മാണി ഇന്ന് സ്വപ്‌നം കാണാന്‍ പറ്റാത്ത പദവിയില്‍ എത്തിയേനെയെന്നും സുധാകരന്‍ പറയുന്നു. തൊടുപുഴ നെടുങ്കണ്ടത്തിനു സമീപം കല്ലാര്‍ പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജി സുധാകരന്‍.

‘2012ല്‍ താന്‍ നിയമസഭയില്‍ പാടിയിരുന്നു ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍ എന്ന്. അന്ന് മാണി സാര്‍ അത് കേട്ടിരുന്നുവെങ്കില്‍ ചിന്തിക്കാന്‍ കൂടി പോലും പറ്റാത്ത പദവി കെഎം മാണിക്കിന്ന് ലഭിച്ചേനെ’. ഇടക്കാലത്തേക്ക് കിട്ടുന്ന ഒരു പോസ്റ്റാണ് അതെങ്കിലും അത് ചിന്തിക്കാന്‍ കഴിയുന്നതിനുമപ്പുറത്തുള്ള പദവിയായിരുന്നുവെന്നും സുധാകരന്‍ പറയുന്നു. വളരെ കഴിവുള്ള വ്യക്തിയാണ് മാണിയെന്നും എല്ലാവര്‍ക്കും അദ്ദേഹത്തോട് ആദരവ് മാത്രമേ ഉള്ളൂവെന്നും സുധാകരന്‍ പറഞ്ഞു.

സര്‍ക്കാറിനെതിരെ മാധ്യമങ്ങള്‍ സംഘടിത നീക്കം നടത്തുകയാണ്. വികസന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കലര്‍ത്തുന്നില്ല. യുപിഎ സര്‍ക്കാരിന്റെ കാലച്ച് കത്തുകള്‍ക്ക് പോലും മറുപടി കിട്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് കെഎം മാണി മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് എല്‍ഡിഎഫിലേക്ക് പോകുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കോടിയേരി ബാലകൃഷ്ണനുമായി ടെലിഫോണില്‍ സംസാരിച്ചുവെന്ന തരത്തില്‍ വരെ വാര്‍ത്തകള്‍ ഉയര്‍ന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും താന്‍ അക്കാര്യം ചിന്തിച്ചു കൂടിയില്ലെന്നായിരുന്നു കെഎം മാണിയുടെ പ്രതികരണം. എന്നാല്‍ അന്നും സിപിഐ ഈ നീക്കത്തിന് എതിരായിരുന്നു. വളഞ്ഞ വഴിയില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ ഇല്ലെന്നായിരുന്നു സിപിഐയുടെ പ്രതികരണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top