രജനീകാന്തിന്റെ കാലാ കരികാലന്റെ ആദ്യ പോസ്റ്ററിലൂടെ തരംഗമായ താര്‍ ജീപ്പ് ചോദിച്ച് മഹീന്ദ്ര ചെയര്‍മാന്‍

രജനികാന്തിന്റെ പുതിയ ചിത്രം കാലായുടെ ആദ്യ പോസ്റ്റര്‍ പുറത്ത് വന്നത് മുതല്‍ വലിയ ചര്‍ച്ചയാണ് പോസ്റ്ററില്‍ രജനികാന്ത് ഇരിക്കുന്ന ജീപ്പിനെ കുറിച്ച് നടക്കുന്നത്. അംബേദ്കറുമായി ജീപ്പിന്റെ നമ്പറിനെ ബന്ധപ്പെടുത്തിയായിരുന്നു പ്രധാന ചര്‍ച്ച. അബേദ്കറര്‍ മരിച്ച വര്‍ഷമായ 1956 ആണ് ജീപ്പിന്റെ നമ്പറെന്നും അതിലെ ബിആര്‍ എന്നത് ബി ആര്‍ അബേദ്കറാണെന്നെല്ലാം ചര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍  ഇപ്പോള്‍ ചര്‍ച്ച മറ്റൊന്നാണ്,  മഹേന്ദ്രയുടെ താര്‍ ജീപ്പ് തനിക്ക് നല്‍കുമോ എന്ന ചോദ്യവുമായി മഹേന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹേന്ദ്ര രംഗത്ത് വന്നിരിക്കുന്നതാണ് പുതിയ വാര്‍ത്തയായിരിക്കുന്നത്.

ട്വിറ്ററിലൂടെയാണ് ആനന്ദ് മഹേന്ദ്ര തന്റെ കമ്പനി ഉത്പാദിപ്പിച്ച ജീപ്പ് തരുമോയെന്ന് ചോദിച്ചത്. രജനി ഒരു സിംഹാസനം പോലെയാണ് ജീപ്പ് ഉപയോഗിച്ചത്, ഇനി ഈ ജീപ്പ് ചരിത്രത്തിന്റെ ഭാഗമാണെന്നുമാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. ജീപ്പ് മഹേന്ദ്ര മ്യൂസിയത്തില്‍ സൂക്ഷിക്കാന്‍ വേണ്ടിയാണെന്നും പിന്നീട് അദ്ദേഹം ട്വീറ്റ് ചെയ്തു.

രജനീകാന്തിന്റെ കബാലി ടീം തന്നെയാണ് കാലായിലും അണിയറ പ്രവര്‍ത്തകരായുള്ളത്. മെയ് 28നാണ് കാലായുടെ ചിത്രീകരണം ആരംഭിച്ചത്. കബാലിക്ക് ശേഷം ഒരുങ്ങുന്ന രജനി ചിത്രത്തില്‍ വൈറ്റ് എന്ന മമ്മുട്ടി സിനിമയിലൂടെ മലയാള സിനിമയില്‍ എത്തിയ ബോളിവുഡ് താരം ഹിമ ഖുറേഷിയാണ് സൂപ്പര്‍ സ്റ്റാറിന്റെ നായിക.

നാനാ പടേക്കര്‍, സമുദ്രക്കനി, ഈശ്വരി റാവു, അഞ്ജലി പട്ടീല്‍, സമ്പത്ത്, രവി കാലെ, സയാജി ഷിന്‍ഡെ, പങ്കജ് ത്രിപാഠി, മേജര്‍ ബിക്രംജീത്, അരുള്‍ ദോസ്, ആകാശ്, മണികണ്ഠന്‍, അരുന്ധി, സുകന്യ തുടങ്ങി വലിയ താര നിരയാണ് സിനിമയിലുള്ളത്. കാക്കമുട്ടെ, നാനും റാഡി താന്‍, വിസാരണൈ, അമ്മാ കണക്ക്, പാ പാണ്ടി എന്നിവയ്ക്ക് ശേഷം ധനുഷിന്റെ വണ്ടര്‍ ബാര്‍ ഫിലിംസാണ് കാലാ നിര്‍മ്മിക്കുന്നത്. തമിഴിനൊപ്പം തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലൂം തീയേറ്ററിലെത്തും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top