മോദി അധികാരത്തില്‍ തുടരുന്ന 3 വര്‍ഷം കൊണ്ട് ബാബാ രാംദേവിന്റെ വരുമാനത്തില്‍ പത്തിരട്ടി വര്‍ദ്ധന; ആയിരം കോടിയില്‍നിന്ന് പതിനായിരം കോടി വരുമാനത്തിലേക്ക് കുതിച്ച് പതഞ്ജലി

രാംദേവും മോദിയും
ദില്ലി: മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ബാബാ രാംദേവിന്റെ വരുമാനത്തില്‍ പത്തിരട്ടി വര്‍ദ്ധന. ബിജെപി ഭരണം തുടരുന്ന സംസ്ഥാനങ്ങളിലുള്‍പ്പെടെ രാംദേവിന് നല്കിയ ഭൂമിയുടെ കണക്കുകള്‍ ഉള്‍പ്പെടെയാണ് ഈ കണക്കുകളിലുള്ളത്. റോയിറ്റേഴ്സ് വാര്‍ത്താ ഏജന്‍സിയാണ് ഇപ്പോള്‍ അന്വേഷണാത്മക റിപ്പോര്‍ട്ടിലൂടെ ഇപ്പോള്‍ ഈ കണക്കുകള്‍ വെൡയില്‍ കൊണ്ടുവന്നത്.
2013ല്‍ 1009.398 കോടി വരുമനമുണ്ടായിരുന്ന പതഞ്ജലി രണ്ടുവര്‍ഷം കൊണ്ട് 2083.558 കോടി രൂപ വരുമാനമുണ്ടാക്കി. എന്നാല്‍ നിലവില്‍ പതഞ്ജലിയുടെ വരുമാനം 10353.60 കോടി രൂപയാണ്. വലിയ കോര്‍പ്പറേറ്റ് കമ്പനികള്‍ക്കുപോലും ഇത്തരത്തിലുള്ള വരുമാന വര്‍ദ്ധന ഉണ്ടായിട്ടില്ല. മൂന്നുവര്‍ഷം കൊണ്ട് പത്തിരട്ടി വരുമാന വര്‍ദ്ധന എങ്ങനെയുണ്ടായി എന്ന ചോദ്യത്തിനുത്തരമായി റോയിറ്റേഴ്സ് കണ്ടെത്തിയത് മോദി സര്‍ക്കാറിന്റെ അകമഴിഞ്ഞ പിന്തുണ എന്നതുമാത്രമാണ്.

വിവിധ സംസ്ഥാനങ്ങളില്‍ രാംദേവിന് ലഭിച്ച ഭൂമി എത്തരത്തിലുള്ളതാണെന്നും അത് എങ്ങനെ ലഭിച്ചു എന്നും ഒരോ ഇടപാടിലും എത്ര ലാഭം ഉണ്ടായി എന്നും കൃത്യമായി റോയിട്ടേഴ്സ് പറയുന്നു. കൃത്യമായ രേഖകളും കണക്കുകളും റിപ്പോര്‍ട്ടിലുണ്ട്. ഇപ്പോള്‍ കാളശക്തി കൂടി ഉപയോഗപ്പെടുത്താനുള്ള തിരക്കിലാണ് രാംദേവ്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക