ജെയിംസ് ബോണ്ട് സിനിമകളിലെ താരം റോജര്‍ മൂര്‍ അര്‍ബുദ രോഗബാധയെ തുടര്‍ന്ന് അന്തരിച്ചു

റോജര്‍ മൂര്‍

സ്വിക്‌സര്‍ലന്‍ഡ്: ജൈയിംസ് ബോണ്ട് സിനിമകളിലെ താരം റോജര്‍ മൂര്‍ (89) അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ഇന്നലെ സ്വിറ്റ്സര്‍ലന്‍ഡില്‍ അന്തരിച്ചു. മൂറിന്റെ ആഗ്രഹമനുസരിച്ച് മൊനകോയിലാണ് ശരീരമടക്കുക.

‘ലിവ് ആന്‍ഡ് ലെറ്റ് ഡൈ’ മുതല്‍ ‘എ വ്യു ടു കില്‍’ വരെ ഏഴു ബോണ്ട് സിനിമകളിലൂടെയാണ് ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് മൂര്‍ പ്രിയപ്പെട്ടവനാകുന്നത്. ബോണ്ട് ചിത്രങ്ങള്‍ ഏറ്റവുമധികം സാമ്പത്തിക നേട്ടം കൊയ്തത് 1973-85 കാലഘട്ടത്തില്‍ മൂര്‍ വേഷമിട്ട ഏഴു സിനിമകളിലൂടെ ആയിരുന്നു. മൂറിന്റെ ‘കൂള്‍’ ബോണ്ടിനെ മറ്റേതു ബോണ്ടിനെക്കാളും ആരാധകര്‍ കൂടുതല്‍ ഇഷ്ടപ്പെട്ടിരന്നു.

ലണ്ടനില്‍ ജനിച്ച മൂര്‍ റോയല്‍ അക്കാഡമി ഓഫ് ഡ്രമാറ്റിക്ക് ആര്‍ട്ടില്‍ ചേരുന്നതിന് മുന്‍മ്പ് പെയിന്റിങ് പഠിച്ചിരുന്നു. നാവികസേനാ ജോലിയ്ക്ക് മുമ്പ് നാടകങ്ങളിലും സിനിമകളിലും ചെറിയ വേഷങ്ങള്‍ ചെയിതിരുന്ന മൂര്‍ ഔദ്യോഗിക ജീവിതത്തിനു ശേഷം 1950-ല്‍ ഹോളിവുഡിലേക്ക് പ്രവേശിക്കുകയായിരുന്നു. 1991-ല്‍ യുനിസഫ് അംബസഡര്‍ ആയിരുന്ന മൂറിന് സര്‍ പദവിയും ലഭിച്ചിട്ടുണ്ട്.

റോജര്‍ മൂറിന്റെ ബോണ്ട് ചിത്രങ്ങള്‍

  • ലിവ് ആന്‍ഡ് ലെറ്റ് ഡൈ (1973)
  • ദ് മാന്‍ വിത്ത് ദ് ഗോള്‍ഡന്‍ ഗണ്‍ (1974)
  • ദ് സ്‌പൈ ഹൂ ലവ്ഡ് മി (1977)
  • മൂണ്‍റേക്കര്‍ (1979)
  • ഫോര്‍ യുവര്‍ അയ്‌സ് ഒണ്‍ലി (1981)
  • ഒക്‌ടോപസി (1983)
  • എ വ്യു ടു കില്‍ (1985)

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top