ബിഹാറിന്റെ ആര്‍സനിക് പ്രശ്നത്തിന് മാവ്, ഞാവല്‍, വേപ്പിലകള്‍ എന്നിവ പരിഹാരമെന്ന് യുവ ഗവേഷകന്‍

മഹാവീര്‍ ക്യാന്‍സര്‍ സന്‍സ്താനില്‍ ചികിത്സക്കെത്തിയവര്‍

പാറ്റ്‌ന: ബിഹാറിലെ 400 കിടക്കകളുള്ള ക്യാന്‍സര്‍ ആശുപത്രി കണ്ടാല്‍ ജനറല്‍ ആശുപത്രി ആണെന്നാണ് തോന്നുക. മഹാവീര്‍ ക്യാന്‍സര്‍ സന്‍സ്താനില്‍ ദിവസവും ക്യാന്‍സറിന് ചികിത്സ തേടിയെത്തുന്നത് നൂറുകണക്കിനാളുകളാണ്. ശസ്ത്രക്രിയക്കായി രണ്ട് മാസത്തോളം കാത്തിരിക്കേണ്ട അവസ്ഥയുണ്ടാകുമെന്ന് ഡോക്ടര്‍ അശോക് ഘോഷ് പറയുന്നു. ഭൂഗര്‍ഭ ജലത്തില്‍ ആഴ്‌സനിക്, കാര്‍സിനോജന്‍ എന്നിവയുടെ അംശം കൂടുതലാണ്. ജലത്തില്‍ അനുവദനീയമായതില്‍ കൂടുതലാണ് ആഴ്‌സനികിന്റെ അംശമുള്ളത്. ഭഗല്‍പൂര്‍, കഹല്‍ഗാം, പിര്‍പൈന്തി, നാഥ്‌നഗര്‍ ജില്ലകളില്‍ ജലത്തില്‍ ആഴ്‌സനികിന്റെ അളവ് കൂടുതലാണ്.

ഹിമാലയത്തില്‍ നിന്നും ഒഴുകി വന്ന് ഗംഗാ സമതലത്തോടു ചേര്‍ന്ന നദീതടങ്ങളില്‍ ഗംഅടിഞ്ഞുകൂടിയ ആഴ്‌സനിക് ആണ് നദികള്‍ ഗതിമാറ്റിയപ്പോള്‍ മനുഷ്യര്‍ താമസം തുടങ്ങിയ പ്രദേശങ്ങളില്‍ ജലത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നത്. ബിഹാര്‍, ഉത്തര്‍ പ്രദേശ്, വെസ്റ്റ് ബംഗാള്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളടക്കം എട്ട് സംസ്ഥാനങ്ങളാണ് ആഴ്‌സനിക് ആധിക്യം കൊണ്ട് ബുദ്ധിമുട്ടുന്നത്.

വെള്ളത്തിലെ ആഴ്‌സനിക്, ഫ്ലൂറെെഡ്, ഇരുമ്പ് അംശം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് എളുപ്പമുള്ള പരിഹാരമാണ് സയ്യിദ് മുംതാസുദ്ദീന്‍ എന്ന ഗവേഷകന്‍ കണ്ടെത്തിയത്. ഫൈറ്റോ കെമിസ്ട്രിയാണ് മുംതാസുദ്ദീന്റെ ഗവേഷണ മേഖല. കെമിസ്ട്രിയുടെ പ്രൊഫസര്‍ കൂടിയാണ് മുംതാസുദ്ദീന്‍. ആഴ്‌സനിക് അംശം പിടിച്ചെടുക്കാന്‍ കഴിവുള്ള ഇലകളായ മാവിലകളും ഞാവലിലകളും വേപ്പിലയും ഉപയോഗിച്ച് വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കാന്‍ കഴിയുമെന്നാണ് മുംതാസുദ്ദീന്റെ കണ്ടെത്തല്‍.

പല ജേണലുകളിലും മുംതാസുദ്ദീന്റെ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിമൂവല്‍ ഓഫ് ആഴ്‌സനിക് യൂസിങ് മാംഗോ ജാവാ പ്ലം, ആന്‍ഡ് നീം ട്രീ ബാര്‍ക്‌സ് എന്നാണ് പഠനത്തിന്റെ പേര്. ഭോഗ്പൂര്‍ ബിഹാറിലെ വീര്‍ കുവേര്‍ സിംഗ് സര്‍വകലാശാലയിലെ വൈസ് ചാന്‍സലറാണ് മുംതാസുദ്ദീന്‍. ‘ലാബ് ടു ഹോംസ്’ എന്ന പേരില്‍ എല്ലാവര്‍ക്കും വെള്ളം ശുദ്ധീകരിക്കാനുള്ള സംവിധാനം പരിചയപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ വീര്‍ കുവേര്‍ സിംഗ് സര്‍വകലാശാല. 1996 മുതല്‍ 2014 വരെയുള്ള വര്‍ഷങ്ങളില്‍ നടത്തിയ പഠനമാണ് ഇങ്ങനെയൊരു പരിഹാരം കണ്ടെത്തിയത്. അന്ന് ഭീംറാവു അംബേദ്കര്‍ ബിഹാര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായിരുന്നു അദ്ദേഹം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top