തെരുവ്നായ ആക്രമണത്തില്‍ മരിച്ച ജോസ് ക്ലിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും:തെരുവുനായ്ക്കളെ നീക്കാനുള്ള നടപടി ആരംഭിക്കുമെന്ന് ജില്ല കളക്ടര്‍

തിരുവന്തപുരം: തിരുവന്തപുരം പുല്ലുവിളയില്‍ തെരുവ് നായ ആക്രമണത്തില്‍ മരിച്ച ജോസ് ക്ലിന്റിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ജോസ് ക്ലിന്റെിന്റെ മരണത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തി വന്ന റോഡ് ഉപരോധം രാത്രി പത്ത് മണിയോടെ അവസാനിപ്പിച്ചു. ജില്ലാ കളക്ടര്‍ വെങ്കിടേശപതിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

പ്രദേശത്തെ മാലിന്യനിര്‍മാര്‍ജനം ഇന്നു മുതല്‍ ആരംഭിക്കുമെന്നും, തെരുവ് നായ്ക്കളെ പ്രദേശത്ത് നിന്ന് നീക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ജില്ല കളക്ടര്‍ സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി. 24 ന് യോഗം ചേര്‍ന്ന് സമഗ്ര ദുരിതാശ്വാസ പാക്കേജ് സംബന്ധിച്ച തീരുമാനം എടുക്കുമെന്നും കളക്ടര്‍ പറഞ്ഞു.

അതേ സമയം നായ്ക്കളെ വന്ധ്യകരിച്ചത് കൊണ്ടു മാത്രം പ്രശ്‌നം അവസാനിക്കുന്നില്ലെന്നും നായ്ക്കളെ നിര്‍മാര്‍ജനം ചെയ്യണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

മത്സ്യ തൊഴിലാളിയായ ക്ലിന്റ് ജോലി കഴിഞ്ഞെത്തി ആഹാരം കഴിച്ചശേഷം, തോണിയുടെ അടുത്തേയ്ക്ക് പോകവെയാണ്  ഒരു കൂട്ടം നായ്ക്കളുടെ ആക്രമണത്തിനിരയായത്.

കൈക്കും താടിക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ, കടപ്പുറത്തെത്തിയ മറ്റ്​ മത്​സ്യത്തൊഴിലാളികൾ തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആ​ശുപത്രിയിൽ എത്തിക്കുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും  ഇന്നലെ   പുലർച്ചെ മരിക്കുകയായിരുന്നു.

കഴിഞ്ഞവർഷം പുല്ലുവിളയിൽ നായയുടെ കടിയേറ്റ്​ ഒരു സ്​ത്രീ മരിച്ചിരുന്നു. പ്രാഥമിക കൃത്യത്തിനായി പുറത്തിറങ്ങവെയാണ് അവര്‍ തെരുവ് നായയുടെ ആക്രമണത്തിനിരയായത്. ആ സ്ത്രീയുടെ അയൽവാസിയാണ്​ ഇപ്പോൾ തെരുവുനായ ആക്രമണത്തിനിരയായി  മരിച്ച ജോസ്​ക്ലിൻ.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top