ട്രെയിലര്‍ റിലീസ് ചെയ്തു, ‘ദൈവത്തിന്റെ പോരാളി’യായി ‘ടിയാന്‍’ ഈദിനെത്തുന്നു

ടിയാനില്‍ നിന്ന്

‘ദൈവത്തിന്റെ പോരാളി’യായെത്തുന്ന പൃഥ്വിരാജിന്റെ ‘ടിയാന്‍’ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ചിത്രം ഈദിന് തീയേറ്ററുകളിലെത്തും. തെറ്റും ശരിയുമായ യുദ്ധങ്ങളെ നേരിടേണ്ടതിനെപ്പറ്റിയും പോരാളിയുടെ ശക്തിയെപ്പറ്റിയും വാചാലനായി ‘ടിയാന്‍’ വരണ്ട ഭൂപ്രദേശങ്ങളുടെ ദൃശ്യഭംഗിയില്‍ തിളങ്ങുന്നത് ട്രെയ്‌ലറില്‍ കാണാം.

മുരളീഗോപിയുടെ തിരക്കഥയില്‍, കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത സിനിമയെക്കുറിച്ച് നേരിയ ചില സൂചനകള്‍ നല്‍കുന്ന വരികള്‍ ഇങ്ങനെ:”ഒരു ദേശം ഇന്നിന്റെ കഥ പറയുമ്പോള്‍ അതില്‍ ഒന്നല്ല, ഒരായിരം ഇന്നലെകള്‍ ഉണ്ടാകും. മറവി കാര്‍ന്നുപോയ എണ്ണമറ്റ ജന്മങ്ങള്‍ ഒരുമിച്ചൊന്നായ, അദൃശ്യമായ ഒരു നായക മുഖവും ഉണ്ടാവും. ആ മുഖം തേടുന്നവനാണ് മേല്‍പ്പടിയാന്‍. അവനേ…ടിയാന്‍”…ടിയാന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് പൃഥ്വിരാജ് കുറിച്ചതിങ്ങനെയാണ്.

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, പത്മപ്രിയ, മുരളീഗോപി, അനന്യ, സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ എന്നിങ്ങനെ വലിയ താരനിര തന്നെയുണ്ട് ടിയാനില്‍. ഗോപി സുന്ദറിന്റേതാണ് ഗാനങ്ങള്‍. ഹൈദരാബാദ്, മുംബൈ, പൂനെ, ബദ്‌രിനാഥ് എന്നിവിടങ്ങളില്‍ നിന്നാണ് സിനിമ ചിത്രീകരിച്ചത്.

ഹിന്ദിയുടെ നാട്ടില്‍ ചിത്രീകരിച്ച ഈ സിനിമയില്‍ 2015ലെ കുംഭമേളയുടെ പശ്ചാത്തലത്തില്‍ അതീവ രഹസ്യമായി ചിത്രീകരിച്ച് രംഗങ്ങളും ഉണ്ടെന്നാണ് വിവരം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top