ഹസ്ത്തല വിസ്താ ബേബി! ടെര്‍മിനേറ്ററായി അര്‍ണോള്‍ഡ് തിരിച്ചെത്തുന്നു,നിര്‍മ്മാണം ജെയിംസ് കാമറൂണ്‍

അര്‍ണോള്‍ഡ് ഷ്വാസനിഗര്‍

ടെര്‍മിനേറ്ററുമായി അര്‍ണോള്‍ഡ് ഷ്വാസ്നെഗര്‍ തിരിച്ചെത്തുന്നു. 1984ല്‍ പുറത്തിറങ്ങിയ ടെര്‍മിനേറ്റര്‍ എന്ന ആക്ഷന്‍ ത്രില്ലറിന്റെ പുതിയ പതിപ്പുമായിട്ടാണ് അര്‍ണോള്‍ഡ് തിരിച്ചു വരവിന് ഒരുങ്ങുന്നത്. ടെര്‍മിനേറ്റര്‍ കഥാപാത്രത്തിന് ജീവന്‍ നല്‍കിയ പ്രശസ്ത സംവിധായകന്‍  ജെയിംസ് കാമറൂണ്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം

ടെര്‍മിനേറ്റര്‍ പരമ്പരയിലെ ആറാമത് ചിത്രമാകും അര്‍ണോള്‍ഡ്-കാമറൂണ്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്നത്. പരമ്പരയിലെ ആദ്യ രണ്ട് സിനിമകള്‍ കാമറൂണ്‍  തന്നെ സംവിധാനം ചെയ്‌തെങ്കിലും, ബാക്കി മൂന്ന് ചിത്രങ്ങളും മറ്റ് സംവിധായകരാണ് ഒരുക്കിയത്. ഷ്വാസനെഗര്‍ തന്നെയാണ് ടെര്‍മിനേറ്ററിന്റെ തിരിച്ചുവരവിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ പുറത്ത് വിട്ടത്.

80 കളിലെ ഹിറ്റ് ചിത്രമായ കോനാന്‍ ദി ബാര്‍ബേറിയന്‍ എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗവും ഇറക്കാനുള്ള പരിശ്രമത്തിലാണ് ഷ്വാസ്നെഗര്‍. 1982ല്‍ പുറത്തിറങ്ങിയ കോനാന്‍ ദി ബാര്‍ബേറിയന്‍ എന്ന ചിത്രത്തിന് 1984ല്‍ കോനാന്‍ ദി ഡിസ്‌റ്റ്രോയര്‍ എന്ന രണ്ടാം ഭാഗവും പുറത്തിറക്കിയിരുന്നു. ഇതിന്റെ മൂന്നാം ഭാഗമായിട്ടായിരിക്കും പുതിയ ചിത്രം ഒരുങ്ങുന്നത് എന്നാണ് അണിയറയില്‍ നിന്നുള്ള വിവരങ്ങള്‍. ആക്ഷന്‍ ചിത്രങ്ങളോടൊപ്പം 1986ല്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കി പുറത്തിങ്ങിയ ട്വിന്‍സ് എന്ന ചിത്രവും പുനര്‍നിര്‍മ്മിക്കാന്‍ ആലോചനയുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top