സ്റ്റിങ് ഓപ്പറേഷന്‍; വീട്ടുതടങ്കലില്‍ കഴിയുന്ന കശ്മീര്‍ വിമോചനനേതാവ് യാസിന്‍ മാലിക് പത്രപ്രവര്‍ത്തകയ്ക്കെതിരെ പരാതി നല്‍കി

യാസിന്‍ മാലിക്

ശ്രീനഗര്‍: ഇന്ത്യാ ടുഡേയുടെ മാധ്യമപ്രവര്‍ത്തക കമല്‍ജീവ് സന്ധുവിനെതിരെ പരാതി നല്‍കി ജെകെഎല്‍എഫ് ചെയര്‍മാന്‍ യാസിന്‍ മാലിക്. വീട്ടുതടങ്കലില്‍ കഴിയുന്ന തന്റെ അനുവാദമില്ലാതെ വീട്ടില്‍ ഒളിക്യാമറയുമായി അതിക്രമിച്ചു കടന്നു എന്നതാണ് മാധ്യമപ്രവര്‍ത്തകക്ക് നേരെയുള്ള പരാതി.കശ്മീര്‍ സ്വാതന്ത്ര്യ സമരത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ സൈന്യത്തില്‍ നിന്നും ദിക്തതുകള്‍ സ്വീകരിക്കുന്നുണ്ടെന്നും യാസിന്‍ മാലിക് ആരോപിച്ചു.

“ഞാന്‍ ഉറങ്ങുകയായിരുന്നു, പെട്ടെന്ന് എന്റെ കിടപ്പുമുറിയിലേക്ക് ഒരു ടിവി ജേണലിസ്റ്റ് ഇടിച്ചുകയറി വരുന്നു. എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ വരുന്നതാണ് എന്ന ഭാവത്തിലാണ് വരുന്നത്. എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ അനുമതി വാങ്ങിയിട്ടുണ്ടെന്ന് എന്റെ സഹോദരിയോട് കള്ളം പറഞ്ഞാണ് അകത്തുകടന്നത്. എന്നെ കാണാന്‍ അവര്‍ അനുമതി വാങ്ങിയിരുന്നില്ല.” മാലിക് പത്രസമ്മേളനത്തില്‍ പറഞ്ഞു.

മൊബൈല്‍ ഫോണി

തകര്‍ന്ന ഫോണുമായി മാധ്യമപ്രവര്‍ത്തക

ല്‍ റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങിയതോടെ പ്രകോപിതനായ യാസിന്‍ മാലിക് ഫോണ്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയുണ്ടായി. “ഇതെന്നെ പ്രകോപിപ്പിച്ചു. ഞാന്‍ അവരുടെ ഫോണ്‍ തട്ടിപ്പറിച്ചു. ഒരാളെ ഇന്റര്‍വ്യൂ ചെയ്യുന്നത് ഇങ്ങനെയാണോ എന്ന് ഞാന്‍ ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരോട് ചോദിക്കുന്നു.”
സ്വകാര്യതയിലേക്ക് ഇടിച്ചുകയറി എന്നാരോപിച്ചാണ് യാസിന്‍ മാലിക് പരാതി നല്‍കിയിരിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ മറ പറ്റി സ്വത്ത് കയ്യാളുന്നു എന്ന ആരോപണം യാസിന്‍ മാലിക് നിഷേധിച്ചു. ലാല്‍ചൗക്കിലെ മൈസൂമയില്‍ തനിക്ക് ഒരു രണ്ടുമുറി വീട് മാത്രമാണ് ഉള്ളതെന്നും മാലിക് വിശദീകരിച്ചു.

വിഘടനവാദികള്‍ക്ക് ഭ്രാന്തുപിടിച്ചിരിക്കുന്നു എന്ന് ഇന്ത്യാ ടുഡേ പ്രതികരിച്ചു. യാസിന്‍ മാലികിന്റെ വാദത്തില്‍ സത്യമില്ലെന്ന് മാധ്യമപ്രവര്‍ത്തകയും പ്രതികരിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top