ബദ്‌രിനാഥില്‍ മണ്ണിടിച്ചില്‍, 15000 ഓളം സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു

ഹാത്തിപഹാഡിനടുത്തുണ്ടായ മണ്ണിടിച്ചില്‍

ഋഷികേശ്-ബദരിനാഥ് ദേശീയപാതയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് 1500ലേറെ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ജോഷിമഠ്, കര്‍ണപ്രയാഗ്, ഗോവിന്ദ്ഘട്ട്, ബദരിനാഥ് എന്നിവിടങ്ങളിലായി കുടുങ്ങിക്കിടക്കുന്ന തീര്‍ത്ഥാടകരെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.

ഉത്തരാഖണ്ഡ് ചമോലി ജില്ലയിലെ വിഷ്ണുപ്രയാഗിലാണ് മണ്ണിടിച്ചിലുണ്ടായത്. ഋഷികേശ്-ബദരിനാഥ് ദേശീയപാതയില്‍ തടസ്സം സൃഷ്ടിച്ചുകൊണ്ടാണിത്. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്എന്ന് ജില്ലാ കലക്ടര്‍ ആഷിഷ് ജോഷി അറിയിച്ചു. നാളെ ഉച്ചയോടെ റോഡ് ഗതാഗത യോഗ്യമാകുമെന്നാണ് കണക്കുകൂട്ടല്‍.

വര്‍ഷം തോറും മണ്ണിടിച്ചിലുണ്ടാകാറുള്ള പതിവ് പ്രദേശത്തെ ഹാത്തിപഹാഡ് ആണ് ഇടിഞ്ഞത്. തീര്‍ത്ഥാടകര്‍ക്കും സഞ്ചാരികള്‍ക്കും മഴക്കാലങ്ങളില്‍ ഭീഷണി സൃഷ്ടിക്കുന്ന ഭാഗമാണിത്. ഹാത്തിപഹാഡിനും ബദ്‌രിനാഥ് ക്ഷേത്രത്തിനും ഇടയില്‍ കുടുങ്ങിയവര്‍ക്ക് ഗോവിന്ദ്ഘട്ട് ഗുരുദ്വാരയില്‍ അഭയം നല്‍കിയിട്ടുണ്ട്. ഇതുവരെയും ആരുടെയും പരുക്കോ മരണമോ രേഖപ്പെടുത്തിയിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top