‘ഇത് അതുക്ക് മേലെ തന്നെ’: അറുപതിനായിരം തേനീച്ചകളെ തലയിലേന്തി നില്‍ക്കുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യങ്ങളില്‍ കൗതുകമുണര്‍ത്തുന്നു (വീഡിയോ)

വീഡിയോയില്‍ നിന്നുള്ള രംഗങ്ങള്‍

ശങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രം “ഐ”യില്‍ പ്രതിനായകനായ വ്യവസായിയെ തേനീച്ചക്കൂട് ഇളക്കിവിട്ട് പ്രതികാരം ചെയ്യുന്ന രംഗം ശ്വാസം അടക്കിപ്പിടിച്ചാണ് പ്രേക്ഷകര്‍ കണ്ടത്. ആഷിഖ് അബുവിന്റെ ഇടുക്കി ഗോള്‍ഡില്‍ ബാബു ആന്റണി തേനിച്ചക്കൂട്ടില്‍ ഉമ്മവെക്കുന്ന രംഗവും ഏതാണ്ട് അങ്ങനെ തന്നെ. എന്നാല്‍ ഇത്തരം സാഹസങ്ങളൊന്നും തന്റെ രോമത്തില്‍ പോലും ഏശില്ലെന്ന് തെളിയിക്കുകയാണ് തൃശൂര്‍ സ്വദേശിയായ നേച്ചര്‍ എംഎസ് എന്ന യുവാവ്.

അറുപതിനായിരത്തോളം തേനിച്ചകളെ തന്റെ തലയിലേന്തി നില്‍ക്കുന്ന നേച്ചറിന്റെ
വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ കൗതുകമായി തീര്‍ന്നിരിക്കുന്നത്. പ്രശസ്ത തേനീച്ച കര്‍ഷകനായ സജയകുമാറിന്റെ മകനാണ് നേച്ചര്‍ എംഎസ്. തന്റെ അഞ്ചാം വയസു മുതല്‍ തേനീച്ചകളുമായി സഹവസിക്കുന്നതിനാല്‍ തേനീച്ചകള്‍ തനിക്ക് സുഹൃത്തുക്കളെ പോലെയാണെന്നാണ് ഈ 21കാരന്‍ പറയുന്നത്.

തേനീച്ചകളുടെ കൊമ്പുകള്‍ കൊള്ളുമ്പോള്‍ തനിക്ക് വേദനിക്കാറില്ലെന്നും അത് അവരുടെ സ്‌നേഹപ്രകടനം മാത്രമായിട്ടാണ് താന്‍ കാണുന്നതെന്നുമാണ് നേച്ചറിന്റെ പക്ഷം.  ജീവിതം തേനീച്ചകളുടെ സംരക്ഷണത്തിനായി സമര്‍പ്പിച്ചിരിക്കുകയാണെന്നും തേനീച്ചകളോട് ആളുകള്‍ക്കുള്ള ആവശ്യമില്ലാത്ത ഭീതിയെ ഉന്മൂലനം ചെയ്യണമെന്നാണ് തന്റെ ലക്ഷ്യമെന്നും നേച്ചര്‍ എന്നീ പ്രകൃതി സ്‌നേഹി സ്വപ്‌നം കാണുന്നു. കാര്‍ഷിക സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായ നേച്ചറിന് തേനീച്ച വളര്‍ത്തലില്‍ ഗവേഷണം നടത്തണമെന്നാണ് ആഗ്രഹം.

https://www.youtube.com/watch?v=QZbLuHNJmpc

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top